5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malappuram Drug Seized: മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും ആയുധങ്ങളും; ഒരാൾ കസ്റ്റഡിയിൽ

Malappuram Vettathur Drug Seized: വെട്ടത്തൂർ ജംക്‌ഷനിൽ നടത്തിവന്ന കടയിലാണ് പോലീസിൻ്റെ പരിശോധന നടന്നത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മണ്ണാർമല സ്വദേശിയായ ഷറഫുദീനെ (40) പോലീസ് കസ്റ്റ‍ഡിയിൽ എടുത്തു.

Malappuram Drug Seized: മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും ആയുധങ്ങളും; ഒരാൾ കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 02 Apr 2025 19:50 PM

മലപ്പുറം: മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവും രണ്ട് തോക്കുകളും മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ മണ്ണാർമല സ്വദേശിയായ ഷറഫുദീനെ (40) പോലീസ് കസ്റ്റ‍ഡിയിൽ എടുത്തു.

വെട്ടത്തൂർ ജംക്‌ഷനിൽ നടത്തിവന്ന കടയിലാണ് പോലീസിൻ്റെ പരിശോധന നടന്നത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പരിശോധന നടത്തിയതും ഇവ കണ്ടെത്തുന്നതും. നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പോലീസാണ് കടയിൽ പരിശോധന നടത്തിയത്.

ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി നൽകിയതായി യുവതി

ആലപ്പുഴയിൽ ഒന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ യുവതിക് സിനിമാ ബന്ധം. സംഭവത്തിൽ യുവതി അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ചെന്നൈ സ്വദേശിയായ ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെയാണ് എക്സൈസ് സംഘം പിടി കൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിനിമാ മേഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. സിനിമാ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരിവസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലീമ പോലീസിന് മൊഴി നൽകിയതായാണ് വിവരം. സിനിമാ മേഖലയിലെ മറ്റു ചിലരുടെ പേരുകൾ കൂടി യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം.