Free Onam Kit : ഇത്തവണ സൗജന്യ ഓണക്കിറ്റ് ഈ കാര്‍ഡുകള്‍ക്ക് മാത്രം; ഓണചന്ത സെപ്റ്റംബർ നാല് മുതൽ

Free Onam Kit 2024: മഞ്ഞ കാർഡുകാർക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് വിതരണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സൗജന്യ ഓണക്കിറ്റ് നൽകുന്നതിന് 35 കോടി രൂപയാണ് സർക്കാരിന് ചെലവ് വരുന്നത്.

Free Onam Kit : ഇത്തവണ സൗജന്യ ഓണക്കിറ്റ് ഈ കാര്‍ഡുകള്‍ക്ക് മാത്രം; ഓണചന്ത സെപ്റ്റംബർ നാല് മുതൽ

(Image Courtesy: Shutterstock)

Updated On: 

11 Aug 2024 13:03 PM

മുൻ വർഷങ്ങളിലേത് പോലെ തന്നെ മുൻഗണന വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകും. 5.87 ലക്ഷം ആളുകൾക്കാണ് ഇത്തവണ സൗജന്യ കിറ്റ് ലഭിക്കുക. 35 കോടി രൂപയാണ് കിറ്റ് നൽകുന്നതിന് സർക്കാരിന് ചെലവ് വരുന്നത്. കഴിഞ്ഞ വർഷത്തേത് പോലെ തന്നെ ഇത്തവണയും വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ 4 പേർക്ക് ഒന്ന് എന്ന കണക്കിലാണ് കിറ്റുകൾ നൽകുക.

മറ്റ് റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല, കൂടാതെ കിറ്റിലെ ഇനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും സർക്കാർ വ്യക്തമാക്കിയിട്ടിട്ടില്ല. കഴിഞ്ഞ വർഷം കിറ്റിൽ ഉൾപ്പെടുത്തിയ ഇനങ്ങളിൽ ഭൂരിഭാഗവും ഇത്തവണയും ഉണ്ടാകുമെന്നാണ് സൂചനകൾ.

സപ്ലൈകോയുടെ കീഴിലുള്ള ഓണച്ചന്തകൾ അടുത്ത മാസം നാലിന് തുടങ്ങും. ഓണക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. ഇത്തവണ എല്ലാ ജില്ലകളിലും ഓണച്ചന്തകൾ തുറന്ന് പ്രവർത്തിക്കും. ഇത് കൂടാതെ ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്ന് വീതവും ചന്തകൾ ഉണ്ടാകും. ഇവ ഉത്രാടം വരെ പ്രവർത്തിക്കും. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും അവസാന 5 ദിവസങ്ങളിലായി ഓണച്ചന്തകളിലൂടെ വിൽക്കും.

READ MORE: പുലികളുമില്ല, കുമ്മാട്ടിക്കളിയുമില്ല…; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളി ഒഴിവാക്കി

ഓണത്തിന് പ്രത്യേകമായി അരിയും പഞ്ചസാരയും നൽകുന്ന കാര്യത്തിലും ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ചന്തകളുടെ നടത്തിപ്പിനായി 500 കോടി നൽകണമെന്ന് സർക്കാരിനോട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും, സർക്കാർ 100 കോടി മാത്രമാണ് അനുവദിച്ചത്.

ഓണത്തിന് നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി നൽകുന്നതിനായി സംസ്ഥാന അരി വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് നിവേദനം നൽകിയിരുന്നു. അത് പരിഗണിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായില്ല.

 

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്