5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam kit : കാണം വിൽക്കാതെ ഓണമുണ്ണാം; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

Free Onam Kit Distribution Starts today : വയനാട് ദുരന്തം നടന്ന പശ്ചാത്തലത്തിൽ ദുരിതബാധിത മേഖലയിലെ റേഷൻകാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് നൽകാനും തീരുമാനം ഉണ്ട്.

Onam kit : കാണം വിൽക്കാതെ ഓണമുണ്ണാം; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍
Onam Kit (Facebook Image)
aswathy-balachandran
Aswathy Balachandran | Updated On: 09 Sep 2024 09:24 AM

തിരുവനന്തപുരം: ഇത്തവണത്തെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ വകയായുള്ള സൗജന്യ ഓണക്കിറ്റ് ആറു ലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾക്കാണ് ലഭിക്കുക. ഇവർക്കു പുറമേ
ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികൾക്കും ലഭിക്കു. വയനാട് ദുരന്തം നടന്ന പശ്ചാത്തലത്തിൽ ദുരിതബാധിത മേഖലയിലെ റേഷൻകാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് നൽകാനും തീരുമാനം ഉണ്ട്.

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റു വിതരണം ഇന്നു മുതൽ വിതരണം തുടങ്ങും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നാളെ മുതലാണ് ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കുക എന്നാണ് വിവരം. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് ലഭിക്കുക. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുക.

ALSO READ – കാണാം വിറ്റും ഓണം ഉണ്ണണം’; ഇന്ന് നാലാം നാളായ വിശാഖ

തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം നടക്കും. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്‌പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക എന്നാണ് വിവരം. തുണിസഞ്ചിയും ഇതിനൊപ്പം ഉണ്ടാകും.

ആകെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ആറുലക്ഷം പേർക്ക് 36 കോടി രൂപ ചിലവിലാണ് കിറ്റ് ഒരുക്കിയിട്ടുള്ളത് എന്നാണ് വിവരം. നീല, വെള്ള കാർഡുകാർക്ക് 10 കിലോ അരി വിതരണം ചെയ്യാനും ഇത്തവണ തീരുമാനം ഉണ്ട്. 10.90 രൂപ നിരക്കിലാണ് അരി നൽകുന്നത്.

സെപ്റ്റംബർ ആറിന് ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ പുരോഗമിക്കുകയാണ്. സെപ്റ്റംബർ ആറിനാണ് ഓണം ഫെയർ ആരംഭിച്ചത്. 14 വരെയാണ് സപ്ലൈകോ വഴിയുള്ള ഓണ വിപണി ഉണ്ടാവുക. ശബരി, മിൽമ ഉൽപ്പന്നങ്ങൾ ഉൾപ്പടെ 13 ഇനം അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ഇവിടെ ലഭ്യമാണ്.

Latest News