5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

School Bus Accident: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സിനടിയിൽപ്പെട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Fourth Standard Student Dies In BUS Accident: കാൽ വഴുതി വീണ് പെൺകുട്ടിയുടെ ദേഹത്ത് ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

School Bus Accident: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സിനടിയിൽപ്പെട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
അപകടത്തിൽ മരിച്ച കൃഷ്ണേന്ദു Image Credit source: social media
sarika-kp
Sarika KP | Updated On: 10 Jan 2025 19:57 PM

തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ സ്കൂൾ ബസ്സ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദുവാണു മരിച്ചത്. കുട്ടിയെ ഇറക്കി മുന്നോട്ട് എടുത്തപ്പോൾ സ്കൂൾ ബസിന്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു.  മടവൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം പള്ളിക്കല്‍ ചാലില്‍ വച്ച് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

കുട്ടിയെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ചാണ് സംഭവം. ബസ് ഇറങ്ങി മുന്നോട്ട് ഇറങ്ങിയ കുട്ടി കാല്‍ വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കെഎസ്ആർടി ഡ്രൈവർ മണികണ്ഠൻറെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു.

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്കൂൾ‌ ബസ് ഇറങ്ങി വീട്ടിലേക്ക് കയറുന്നതിനിടെ റോഡിലുണ്ടായിരുന്ന കേബിളിൽ കാൽ കുരുങ്ങി വണ്ടിയ്ക്കടിയിലേക്ക് കുട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാരനായ സൈനുലാബുദ്ദീൻ പറഞ്ഞു. അതേസമയം സംഭവം അറിഞ്ഞ് കുട്ടിയുടെ അച്ഛനെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും കുഴങ്ങി.

Also Read: ചക്രവാതച്ചുഴി; കുട കരുതിക്കോളൂ, നാളെ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത

മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവിന്റെ വിയോഗം അതീവ ദുഖകരമാണെന്നുംകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതേസമയം എറണാകുളത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. ടയപ്പുറംക്കാരിയായ നയനക്കാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് തിരിക്കുന്നതിനിടെ ബസിന്റെ വാതില്‍ തുറന്ന് കുട്ടി തെറിച്ചുവീഴുകയായിരുന്നു. സംഭവത്തിൽ ​ഗുരുതര പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ബസുകളുടെ മത്സരയോട്ടമാണ് അപകടങ്ങളുണ്ടാകുന്നതെന്നും വാതിൽ കൃത്യമായ അടയ്ക്കാൻ പോലും ബസ് ജീവനാക്കാർ ശ്ര​ദ്ധിക്കുന്നില്ലെന്നും മറ്റ് യാത്രക്കാര്‍ ആരോപിച്ചു. തിരക്കിട്ട് പോകുന്നതിനിടെ ശരിയായ രീതിയിൽ ഡോറുകള്‍ അടക്കുന്നില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.