5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSU leaders suspended: കെഎസ്‌യു സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ല്: നാല് പേർക്ക് സസ്പെൻഷൻ

തല്ലുമായി ബന്ധപ്പെട്ട വാർത്ത മാധ്യമങ്ങൾക്ക് നൽകിയതിനാണ് രണ്ടുപേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

KSU leaders suspended: കെഎസ്‌യു സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ല്: നാല് പേർക്ക് സസ്പെൻഷൻ
neethu-vijayan
Neethu Vijayan | Published: 27 May 2024 17:10 PM

തിരുവനന്തപുരം: നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിനിടെയുണ്ടായ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു നേതാക്കൾക്ക് സസ്‌പെൻഷൻ.

സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

തല്ലുമായി ബന്ധപ്പെട്ട വാർത്ത മാധ്യമങ്ങൾക്ക് നൽകിയതിനാണ് രണ്ടുപേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. അടിപിടിക്കിടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽച്ചില്ലുകൾ തകർന്നു. കൂട്ടത്തല്ലിൽ നേതാക്കൾക്കും പരുക്കേറ്റിരുന്നു.

സംസ്ഥാന ക്യാംപ് നടത്തിപ്പിൽ കെഎസ്‌യു പൂർണ പരാജയമെന്ന് കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണസമിതി പാർട്ടി അധ്യക്ഷൻ കെ സുധാകരന് റിപ്പോർട്ട് നൽകിയിരുന്നു.

വിശദമായ അന്വേഷണം വേണമെന്നും രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുധാകരൻ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കർശനമായ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്ന പ്രാഥമിക റിപ്പോർട്ടിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമായാണെന്നും ചൂണ്ടിക്കാട്ടി.

വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കങ്ങളെ തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു കെഎസ്യു നേതൃത്വത്തിന്റെ വിശദീകരണം.