K Kutty Ahammed Kutty: മുൻമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കെ.കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
Kutty Ahammed Kutty Death News: 1992 ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 1996 ലും 2001 ലും തിരൂരങ്ങാടിയെ പ്രതിനിധീകരിച്ചു.
മലപ്പുറം: മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.1992 ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 1996 ലും 2001 ലും തിരൂരങ്ങാടിയെ പ്രതിനിധീകരിച്ചു. 2004-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ച് അദ്ദേഹം. ബി.എസ്.സി ബിരുദധാരിയാണ്. മുസ്ലിംലീഗിൻ്റെ താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്,മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ജഹാനരയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.