5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shashi Tharoor: മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്യും? തരൂരിനെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Geevarghese Mar Coorilos Criticize Shashi Tharoor: കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചിട്ട് അധികാര കൊതി മാറാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും കാല് മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങള്‍ക്ക് പുച്ഛമായിരിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ വോട്ട് ലഭിച്ചില്ലായിരുന്നുവെങ്കില്‍ ശശി തരൂര്‍ ഇത്തവണ എവിടെ ഇരിക്കുമായിരുന്നു എന്നും കൂറിലോസ് ചോദിക്കുന്നു.

Shashi Tharoor: മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്യും? തരൂരിനെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ശശി തരൂര്‍ Image Credit source: Facebook
shiji-mk
Shiji M K | Updated On: 24 Feb 2025 09:59 AM

കോഴിക്കോട്: ശശി തരൂര്‍ എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. താനാണ് ഏറ്റവും കേമനെന്ന് ഒരാള്‍ സ്വയം പറയുന്നതില്‍ പരം അയോഗ്യത വേറെയുണ്ടോ എന്ന് കൂറിലോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.

കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചിട്ട് അധികാര കൊതി മാറാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും കാല് മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങള്‍ക്ക് പുച്ഛമായിരിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ വോട്ട് ലഭിച്ചില്ലായിരുന്നുവെങ്കില്‍ ശശി തരൂര്‍ ഇത്തവണ എവിടെ ഇരിക്കുമായിരുന്നു എന്നും കൂറിലോസ് ചോദിക്കുന്നു.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് നേതൃപ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞിരുന്നു. കഠിനമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടതായി വരും. തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും. തന്റെ മുന്നില്‍ മറ്റ് വഴികളില്ലെന്ന് കരുതരുതെന്നും തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന് ലഭിക്കുന്ന പരാമ്പരാഗത വോട്ടുകള്‍ക്ക് പുറമെയുള്ള വോട്ടുകള്‍ ലഭിക്കണമെന്നും തനിക്ക് ലഭിക്കുന്നത് അത്തരത്തിലുള്ള വോട്ടുകളാണെന്ന അവകാശവാദം തരൂര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തരൂര്‍ നടത്തിയ പ്രസ്താവനകള്‍ കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

തരൂരിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. ശശി തരൂര്‍ അതിരുവിടരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തരൂര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്, എന്ത് പ്രശ്‌നമുണ്ടെങ്കിലും ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാവുന്നതാണ്. തന്റെ നേതൃപാടവത്തെ കുറിച്ച് വിലയിരുത്താന്‍ അദ്ദേഹത്തിന് സാധിക്കും അതില്‍ താന്‍ പരാതി പറയുന്നില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Shashi Tharoor: ‘തരൂരിനെ വേണ്ടത് ദേശീയ രാഷ്ട്രീയത്തില്‍ ഇവിടെ ഞങ്ങളെ പോലുള്ളവര്‍ പോരെ, പ്രശ്‌നം പാര്‍ട്ടി പരിഹരിക്കണം’: കെ മുരളീധരന്‍

തരൂര്‍ വിഷയത്തില്‍ മുസ്ലിം ലീഗും അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് നടക്കാനിക്കുന്ന സാഹചര്യമായതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ലെന്ന് സാദിഖലി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ശശി തരൂരിനെ പിന്തുണച്ച് സിപിഎം നേതൃത്വം രംഗത്തെത്തി. ഇടതുപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശശി തരൂര്‍ ആവര്‍ത്തിക്കുകയാണെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് കൈവിട്ടാലും തരൂര്‍ ഒരിക്കലും അനാഥമാകില്ലെന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം.