R Sreelekha KSEB : ‘സോളാർ വെച്ചിട്ടും ബില്ല് 10,000ത്തിന് മുകളിൽ, കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു’; ആരോപണവുമായി മുൻ ഡിജിപി

R Sreelekha IPS On KSEB : സോളാർ വെക്കുമ്പോൾ കെഎസ്ഇബിക്ക് വൈദ്യുതി കൊടുക്കാതെ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലതെന്ന് ആ ശ്രീലേഖ ഐപിഎസ് പറഞ്ഞു

R Sreelekha KSEB : സോളാർ വെച്ചിട്ടും ബില്ല് 10,000ത്തിന് മുകളിൽ, കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു; ആരോപണവുമായി മുൻ ഡിജിപി

ആ ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ച വൈദ്യുതി ബില്ല്

Published: 

10 May 2024 12:12 PM

കെഎസ്ഇബി തൻ്റെ വൈദ്യുതി മേഷ്ടിക്കുന്നു എന്നാരോപിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. സോളാർ ഘടിപ്പിച്ചിട്ടും തനിക്ക് ലഭിക്കുന്നത് 10,000ത്തിൽ അധികം ഭീമമായ ബില്ലാണെന്ന് മുൻ ഡിജിപി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ബില്ല് സഹിതം പങ്കുവെച്ചുകൊണ്ട് ആ ശ്രീലേഖയുടെ ആരോപണം. കൂടാതെ താൻ ഘടിപ്പിച്ച സോളാറിലൂടെ കെഎസ്ഇബിക്ക് 500 മുതൽ 600 യൂണിറ്റ് വൈദ്യുതി നൽകുന്നുണ്ടെങ്കിലും വൈദ്യുതി ബോർഡ് അത് 200, 300 യൂണിറ്റുകളായിട്ടെ കണക്കാക്കുകയുള്ളുയെന്ന് ശ്രീലേഖ പറഞ്ഞു.

“രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് ബിൽ മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!” ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.

സോളാർ വെച്ചിട്ടും ഭീമമായ ബില്ല് വരുന്നതിനെ കുറിച്ച് കെഎസ്ഇബിക്ക് ശ്രീലേഖ പരാതി നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാര്യങ്ങൾ മാത്രമാണ് കെഎസ്ഇബി മറുപടി നൽകിയത്. കൂടാതെ ഒരു ദിവസത്തെ മൂന്ന് വ്യത്യസ്ത നേരങ്ങളിലെ വൈദ്യുതി ഉപയോഗം കണക്കാക്കുന്നത് മൂന്ന് വ്യത്യസ്ത നിരക്കുകളിലാണെന്ന് കെഎസ്ഇബിക്കെതിരെ മറ്റൊരു ആരോപണവും മുൻ ഡിജിപി തൻ്റെ പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.

“മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!” ശ്രീലേഖ തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ കൂട്ടിച്ചേർത്തു.

തൻ്റെ അഞ്ച് കിലോ വാട്ട് സോളാറിൽ നിന്നും കെഎസ്ഇബിക്ക് മാസം 500 മുതൽ 600 യൂണിറ്റ് വൈദ്യുതി നൽകാറുണ്ട്. എന്നാൽ കെഎസ്ഇബി കണക്കാക്കുന്നത് 200 മുതൽ 300 യൂണിറ്റിൻ്റെ വിലയേ ഉള്ളൂ. സോളാറിലൂടെ വൈദ്യുതി നിർമിക്കുന്ന നിർമാതാവിന് ഗുണമില്ലാതെ എന്തിന് വൈദ്യുതി കെഎസ്ഇബിക്ക് നൽകണം, ആ വൈദ്യുതി ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലത്. കറൻ്റില്ലാത്തപ്പോൾ സ്വയം ഉപയോഗിക്കാൻ അത് സാഹായിക്കുമെന്ന് ആ ശ്രീലേഖ പറഞ്ഞു.

ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!

അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.
പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ!

എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?

അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ!
ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!
കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!

കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?

Related Stories
Neyyattinkara Gopan Swami: ‘സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞു; ഞങ്ങൾ ആ ആഗ്രഹം നിറവേറ്റി’; ഗോപൻ സ്വാമിക്ക് എന്ത് സംഭവിച്ചു?
Kerala Petrol Pump Strike: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും; പ്രതിഷേധം രാവിലെ 6 മുതൽ
Train Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, സ്റ്റോപ്പുകൾ റദ്ദാക്കും
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം; ആരാകും ആ ഭാഗ്യശാലി ? കാരുണ്യ KR 688 ലോട്ടറി ഫലം അറിയാം
Crime News : പത്തനംതിട്ടയിലെ ലൈംഗികാതിക്രമം; 18കാരിയുടെ വെളിപ്പെടുത്തലില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതികളുടെ വിവരങ്ങള്‍ കുട്ടിയുടെ ഡയറിയില്‍
Pathanamthitta Nursing Student Death: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ