AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K Kasturirangan: മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു

Former ISRO Chairman K Kasturirangan: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, ബഹിരാകാശ കമ്മീഷൻ എന്നിവയുടെ ചെയർമാനും ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയുമായിരുന്നു.

K Kasturirangan: മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു
K Kasturirangan
nithya
Nithya Vinu | Updated On: 25 Apr 2025 13:59 PM

ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കൃഷ്ണസ്വാമി കസ്തൂരിരംഗൻ അന്തരിച്ചു.  ബെംഗളൂരുവിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലിരിക്കെയാണ് മരണം.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, ബഹിരാകാശ കമ്മീഷൻ എന്നിവയുടെ ചെയർമാനും ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയുമായിരുന്നു. 1994 മുതൽ 2003 വരെ ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു.

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു കസ്തൂരിരംഗൻ. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.