Adv. PG Manu Death: അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി; സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍

Adv. PG Manu Found Dead: ജാമ്യത്തിലിറങ്ങിയതിന് ശേഷം മറ്റൊരു യുവതിയെ മനു പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മനുവും കുടുംബവും യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇതില്‍ മനു മനോവിഷമത്തിലായിരുന്നു

Adv. PG Manu Death: അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി; സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍

പിജി മനു

jayadevan-am
Published: 

13 Apr 2025 14:20 PM

കൊല്ലം: സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടകവീട്ടിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൊല്ലത്ത് എത്തിയതായിരുന്നു. എറണാകുളം പിറവം സ്വദേശിയാണ്. ഡോ. വന്ദന കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാനാണ് മനു കൊല്ലത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്.  സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു മനു. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ കടവന്ത്രയിലെ ഓഫീസിലും യുവതിയുടെ വീട്ടിലും വച്ച് ഉപദ്രവിച്ചെന്നാണ് പരാതി. ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും, അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പൊലീസ് കേസിനെ തുടര്‍ന്നാണ് മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചത്.

പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം നിയമസഹായം തേടിയെത്തിയ പീഡനക്കേസിലെ അതിജീവിതയെ മനു പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. കോടതി നിര്‍ദ്ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ കീഴടങ്ങാത്തതിനെ തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പിന്നീട് മനു കീഴടങ്ങി. കേസില്‍ ജാമ്യത്തിലായിരുന്നു ഇയാള്‍.

Read Also : Rahul Mamkootathil: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

ജാമ്യത്തിലിറങ്ങിയതിന് ശേഷം മറ്റൊരു യുവതിയെ മനു പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മനുവും കുടുംബവും യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇതില്‍ മനു മനോവിഷമത്തിലായിരുന്നുവെന്നും, ഇതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും കരുതുന്നു. ജൂനിയര്‍ അഭിഭാഷകരാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഫോണില്‍ വിളിച്ചിട്ട് മനുവിനെ കിട്ടാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വീട്ടിലെത്തി അന്വേഷിച്ചത്.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )

Related Stories
Kerala Digital Literacy: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനം; പ്രഖ്യാപനം കാത്ത് കേരളം; ആ നിമിഷം എന്ന്‌?
Fake Hall Ticket Scam: സിയുഇടി, കുസാറ്റ് പരീക്ഷകൾക്കും വ്യാജ ഹാൾടിക്കറ്റുകൾ നൽകി; അക്ഷയ സെന്റർ 
ജീവനക്കാരി ഗ്രീഷ്മയ്ക്കെതിരേ വീണ്ടും കേസ്
Kerala Secretariat Employees Association: മുഖ്യമന്ത്രി സ്തുതി തുടരാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍; ഇത്തവണ ചെലവ് 40 ലക്ഷം
Karthika Pradeep: വിദേശ ജോലി തട്ടിപ്പുക്കേസ്; കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്
Nipah virus: നിപ; ഹൈറിസ്‌ക് പട്ടികയിൽ 4 ജില്ലക്കാർ, 37 പേർ പുതുതായി സമ്പർക്ക പട്ടികയിൽ
CM Pinarayi Vijayan: ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ
മാമ്പഴം അമിത വണ്ണത്തിന് കാരണമാകുമോ?
ജീവിതത്തിൽ രക്ഷപ്പെടാം, നായകളിൽ നിന്നും പഠിക്കാനുണ്ട് ഒട്ടേറെ
ശരീരഭാരം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ മതി
നല്ല ചുവന്ന് തുടുത്ത ചുണ്ടുകൾ സ്വന്തമാക്കാം