5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

നിർത്തിയിട്ടിരുന്ന ബസ് ഇരുട്ടി വെളുക്കും മുൻപ് മോഷണം പോയി; ഒടുവിൽ കിട്ടിയത്

പുലർച്ചെ നാലിന് ഒരാൾ ബസുമെടുത്ത് പോകുന്നത് സിസി ടീവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. കൂടുതൽ അന്വേഷണത്തിൽ ബസ് ഗുരുവായൂർ മേൽപ്പാലത്തിൽ നിന്നും കണ്ടെത്തി

നിർത്തിയിട്ടിരുന്ന ബസ് ഇരുട്ടി വെളുക്കും മുൻപ് മോഷണം പോയി; ഒടുവിൽ കിട്ടിയത്
Bus Theft | Represental Image
arun-nair
Arun Nair | Published: 03 Sep 2024 13:46 PM

തൃശൂർ: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഇരുട്ടി വെളുക്കും മുൻപ് മോഷണം പോയതായി പരാതി. കുന്നംകുളം ബസ് സ്റ്റാൻഡിലാണ് സംഭവം. കുന്നംകുളം – ഗുരുവായൂർ റൂട്ടിലോടുന്ന ഷോണി എന്ന ബസാണ് കാണാതായത്. രാവിലത്തെ ട്രിപ്പിന് സ്റ്റാൻഡിൽ നിർത്തിരുന്ന ബസ് രാവിലെ ബസ് എടുക്കാൻ ഡ്രൈവർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ ഉടമയെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

പുലർച്ചെ നാലിന് ഒരാൾ ബസുമെടുത്ത് പോകുന്നത് സിസി ടീവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. കൂടുതൽ അന്വേഷണത്തിൽ ബസ് ഗുരുവായൂർ മേൽപ്പാലത്തിൽ നിന്നും കണ്ടെത്തി. ഒടുവിൽ ബസിൻ്റെ മുൻ ഡ്രൈവർ ഷംനാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി വേറെ വാഹനമൊന്നും കിട്ടാതായപ്പോൾ ബസ് എടുത്ത് പോയി എന്നായിരുന്നു ഷംനാദിൻ്റെ മൊഴി.

പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കുന്നംകുളത്തെ പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. മുതുവറ സ്വദേശിയുടേതാണ് ബസ്. ലഭിച്ച സിസി ടീവി ദൃശ്യങ്ങളിൽ നിന്നും കോട്ടപ്പടി വഴി ഗുരുവായൂർ ഭാഗത്തേക്കാണ് ബസ് കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നു.കുന്നംകുളം സ്റ്റേഷൻ എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം .