Tiger again in Pancharakolly: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ; സ്ഥിരീകരിച്ച് വനംവകുപ്പ്
Tiger again in Pancharakolly: കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ രാധ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്താണ് നാട്ടുകാർ കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് എത്തി പരിശോധന നടത്തുകയായിരുന്നു.

കൽപറ്റ: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാനിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. പ്രദേശത്ത് കണ്ട കാൽപ്പാടുകൾ കടുവയുടേത് ആണെന്ന് ഉറപ്പിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനംവകുപ്പ് അറിയിച്ചു.
കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ രാധ കൊല്ലപ്പെട്ട സ്ഥലത്തിന് സമീപത്താണ് നാട്ടുകാർ കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് പരിശോധന നടത്തുകയായിരുന്നു.
പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപമുള്ള തോട്ടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തിൽ നിന്ന് നൂറ് മീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. വനമേഖലയിൽ മാവോയിസ്റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾഡ് സേനയാണ് രാധയുടെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വൻപ്രതിഷേധമാണ് പഞ്ചാരക്കൊല്ലിയിൽ നടന്നത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ആവശ്യം. എന്നാൽ രാധ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി.