Police Custody : കാസര്‍കോട് നിധി തേടി കിണറില്‍ ഇറങ്ങിയവര്‍ കുടുങ്ങി; പിടിയിലായവരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും

Illegally dug well in search of treasure : കിണറ്റില്‍ നിധി തേടി മണ്‍വെട്ടി ഉപയോഗിച്ച് കുഴിയ്ക്കാനായിരുന്നു ശ്രമം. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ കണ്ടെത്തിയത്. നാട്ടുകാരെ കണ്ടതോടെ ചിലര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പിടിയിലായവരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുമെന്ന് പൊലീസ്

Police Custody : കാസര്‍കോട് നിധി തേടി കിണറില്‍ ഇറങ്ങിയവര്‍ കുടുങ്ങി; പിടിയിലായവരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും

പ്രതീകാത്മക ചിത്രം

jayadevan-am
Published: 

27 Jan 2025 23:56 PM

കാസര്‍കോട്: നിധി തേടി കിണറ്റില്‍ ഇറങ്ങിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് കുമ്പളയിലാണ് സംഭവം. പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ ഇറങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവരാണ് പിടിയിലായത്. കുമ്പള ആരിക്കാടി കോട്ടയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് ഇവര്‍ നിധി തേടിയെത്തിയത്. മൊഗ്രാൽപുത്തുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. മുസ്ലീം ലീഗ് പ്രാദേശിക നേതാവാണ് മുജീബ്. അജാസ്, അഫർ, മുഹമ്മദ് ഫിറോസ്, സഹദുദീൻ എന്നിവരും പിടിയിലായി.

കിണറ്റില്‍ നിധി തേടി മണ്‍വെട്ടി ഉപയോഗിച്ച് കുഴിയ്ക്കാനായിരുന്നു ഇവരുടെ ശ്രമം. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് ഇവരെ കണ്ടെത്തിയത്. പ്രദേശവാസികളെ കണ്ടതോടെ ചിലര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പിടിയിലായവരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.

Read Also : അധികം വിയർക്കേണ്ടി വരില്ല! വ്യാഴാഴ്ചയോടെ മഴ സജീവം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

നേരത്തെയും ഇവര്‍ നിധി തേടി എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നിധി കിട്ടിയാല്‍ എല്ലാവര്‍ക്കും തുല്യമായി പങ്കിടാമെന്നായിരുന്നു വ്യവസ്ഥയെന്നാണ് വിവരം. കിണര്‍ കുഴിക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടിയടക്കം കണ്ടെടുത്തു.

കാസര്‍കോട്, നീലേശ്വരം പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂരില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിധി കിട്ടിയിട്ടുണ്ട് എന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവാക്കളെ ഇവിടെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവര്‍ കോട്ടയില്‍ നിധി തേടി എത്തിയത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ രണ്ടു പേരെ കിണറിന് അകത്തും, മറ്റുള്ളവരെ പുറത്തും കണ്ടെത്തുകയായിരുന്നു.

Related Stories
Girl Missing: ആ കുട്ടി സുരക്ഷിതയാണ്; കൊച്ചിയിൽ സ്കൂൾ വിട്ടുവരുന്നതിനിടെ കാണാതായ 12 വയസുകാരിയെ കണ്ടെത്തി പോലീസ്
Football Tournament Accident: മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം; തീപ്പൊരി വീണത് കാണികള്‍ക്കിടയിലേക്ക്; നിരവധി പേര്‍ക്ക് പരിക്ക്‌
Shashi Tharoor: തരൂരിലിടഞ്ഞ് കേന്ദ്രം; ഉടന്‍ സോണിയയുടെ വസതിയിലെത്തണമെന്ന് രാഹുല്‍
Wandoor Bike Accident: ബസിന്റെ ടയറിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം; അപകടം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ
Shashi Tharoor: തുടരെ തുടരെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നീക്കങ്ങള്‍; തിരുത്താനും ഭാവമില്ല ! തരൂരിനെ തല്‍ക്കാലം ‘തരൂരിന്റെ പാട്ടിന് വിടാന്‍’ സംസ്ഥാന കോണ്‍ഗ്രസ്
Kerala Lottery Results : ഇതുവരെ ശരിയാണോ? സ്ത്രീശക്തിയുടെ ഒന്നാം സമ്മാനം കൊണ്ടുപോയത് ഈ നമ്പര്‍; നറുക്കെടുപ്പ് ഫലം അറിയാം
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക
അമിത ഉപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ