5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fire erupts at Kochuveli: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം: ആളപായമില്ല

പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Fire erupts at Kochuveli: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം: ആളപായമില്ല
aswathy-balachandran
Aswathy Balachandran | Published: 25 Jun 2024 07:53 AM

തിരുവനന്തപുരം: കൊച്ചുവേളിയിൽ പുലർച്ചയ്ക്ക് പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ച് അപകടം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത് എന്നാണ് കരുതുന്നത്. അപകടം നടന്നതിനേത്തുടർന്ന് 12 യൂണിറ്റ് ഫയർഫോഴ്സാണ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ തീയണച്ചു.

പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം നടന്നത്. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത് സൂര്യ പാക്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായിടാടണ് എന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

ALSO READ: കൊച്ചി അപകടം: കല്ലട ബസ് പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

സുരക്ഷാ ജീവനക്കാരാണ് തീപിടിത്തം ഉണ്ടായ ഉടനെ പോലീസിനെ വിളിച്ച് അറിയിച്ചത്. തുടർന്നാണ് സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സെത്തി പ്രവർത്തനം ആരംഭിച്ചത്. മേൽക്കൂര അടക്കം താഴേയ്ക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയർഫോഴ്സ് ആദ്യമേ ഉപേക്ഷിച്ചിരുന്നു. പുറത്തു നിന്നാണ് വെള്ളം കെട്ടിടത്തിലേക്ക് പമ്പ് ചെയ്യുന്നത്. കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇടിച്ചുനിരത്തി ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയർഫോഴ്സ് നടത്തി.

തീ പടരുന്ന പ്രദേശത്തേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്യുകയായിരുന്നു. ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് തീ ആളി പടരാതിരിക്കാനുള്ള ശ്രമവും ഫയർ ഫോഴ്സ് ഇതിനിടെ നടത്തി. തുടർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷം തീ നിയന്ത്രണ വിധേയമായെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. മുൻവശത്തെ തീ പൂർണമായും അണച്ചിട്ടുണ്ട്. പിൻവശത്തെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഫയർഫോഴ്സിന്റെ എൻ ഒ സി കെട്ടിടത്തിൽ പാലിച്ചിട്ടില്ലെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.