Kochi Fire Accident: കൊച്ചിയിൽ വൻതീപിടുത്തം, തീപിടിച്ചത് നിർമ്മാതാവ് രാജു ​ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ​ഗോഡൗണിന്

Fire at scrap warehouse: 30 വർഷത്തോളമായി എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി ​ഗോഡൗൺ ആണിത്. നിരവധി വാഹനങ്ങൾ കത്തി നശിച്ചെന്നും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Kochi Fire Accident: കൊച്ചിയിൽ വൻതീപിടുത്തം, തീപിടിച്ചത് നിർമ്മാതാവ് രാജു ​ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ​ഗോഡൗണിന്

Fire at scrap warehouse in Kochi ( Image Credits: Social Media)

Updated On: 

01 Dec 2024 07:24 AM

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം വൻ തീപിടുത്തം. നിർമ്മാതാവ് രാജു ​ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ​ഗോഡൗണിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ഗോഡൗണിലെ പന്ത്രണ്ടോളം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. ആക്രി ​ഗോഡൗണിന് സമീപത്തുള്ള ലോഡ്ജിലെയും വീടുകളിലെയും ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. സമീപത്തെ വീട് പൂർണമായും കത്തിനശിച്ചു. ​ഗോഡൗണിന് പിന്നിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂനയ്ക്ക് ആരോ തീയിട്ടെന്ന ആരോപണവുമായി കടയുടമയും രം​ഗത്തെത്തി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. തീ പൂർണമായും ‌നിയന്ത്രണ വിധേയമാക്കിയതായി ‌ഫയർഫോഴ്സ് അറിയിച്ചു. ഫയർഫോഴ്സിന്റെ 15 യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഏകദേശം നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. രാവിലെ രാവിലെ മഴ പെയ്തതും തീ അണയ്ക്കാൻ സഹായകമായി. തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രെയിൻ ​ഗതാ​ഗതവും കൊച്ചി സൗത്ത് മേൽപ്പാലത്തിലെ ​ഗതാ​ഗതവും പുനഃസ്ഥാപിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള നിർത്തിവച്ച ട്രെയിൻ ഗതാഗതമാണ് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചിരിക്കുന്നത്.

ALSO READ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ജാഗ്രത നിർദ്ദേശം

ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് കൊച്ചി എസിപി രാജ്കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തീപിടിത്തതിന് പിന്നില്ലെന്ന് ഫയർഫോഴ്സും അന്വേഷിക്കും.ഗോഡൗൺ പ്രവർത്തിച്ചത് അഗ്നി സുരക്ഷ മാർഗങ്ങൾ ഇല്ലാതെയാണെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 30 വർഷത്തോളമായി എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി ​ഗോഡൗൺ ആണിത്. നിരവധി വാഹനങ്ങൾ കത്തി നശിച്ചെന്നും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സമീപത്തെ വർക്ക്ഷോപ്പും പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

അതേസമയം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ആപ്പിൾ റസിഡൻസിയിലും തീപിടിത്തമുണ്ടായി. അർദ്ധ രാത്രിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. കാർ പാർക്കിം​ഗ് ഏരിയയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒരു കാർ പൂർണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗീകമായും കത്തിനശിച്ചു. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് വെെദ്യുതി വിച്ഛേദിച്ച് കോണിയിലൂടെ രക്ഷപ്പെടുത്തി. ഈ മുറിയിലും എസിയും വയറിം​ഗും പൂർണമായും കത്തി നശിച്ചു. ആളപായമില്ല.

Related Stories
EP Jayarajan: ലക്ഷ്യം സിപിഎമ്മിന്റെ പതനം! അമേരിക്കൻ പോസ്റ്റ് മോഡേണിസ്റ്റുകളെ പാർട്ടിയെ ഇല്ലാതാക്കാൻ ഇറക്കിയിട്ടുണ്ടെന്ന് ഇ പി ജയരാജൻ
KSEB: കെഎസ്ഇബി ഇനി പഴയതുപോലല്ല, ഡിസംബറില്‍ വന്‍ മാറ്റങ്ങളാണ്; ഇക്കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രം
Kerala Rain Alert: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ജാഗ്രത നിർദ്ദേശം
World Aids Day 2024: ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ലക്ഷ്യം കൈവരിക്കാൻ ഒരുമയോടെ കേരളം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
MV Govindan: വിഭാഗീയത രൂക്ഷം, നടപടിയെടുത്ത് സിപിഎം; കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എംവി ഗോവിന്ദൻ
Priyanka Gandhi: പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; രണ്ട് ദിവസം മണ്ഡല പര്യടനം
പച്ചക്കായയുടെ ആരോഗ്യ ഗുണങ്ങൾ
ബദാം തൊലിയോടെ തന്നെ കഴിക്കണം! ഗുണങ്ങൾ ഏറെയാണ്
ഡിസംബറിൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലോ?
ചുംബനം നല്ലതാണെങ്കിലും അതുവഴി പകരുന്ന വൈറസ് നിസാരനല്ല