Vandiperiyar Fire Break Out: ഇടുക്കി വണ്ടിപെരിയാറിൽ തീപ്പിടിത്തം; കടകൾ കത്തിനശിച്ചു

Fire Breaks out in Vandiperiyar in Idukki: വണ്ടിപെരിയാറിൽ ഉണ്ടായ തീപിടുത്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. സംഭവത്തെ തുടർന്ന് രക്ഷാസേന സ്ഥലത്തെത്തി.

Vandiperiyar Fire Break Out: ഇടുക്കി വണ്ടിപെരിയാറിൽ തീപ്പിടിത്തം; കടകൾ കത്തിനശിച്ചു

വണ്ടിപ്പെരിയാറിൽ തീപ്പിടിത്തം

Updated On: 

11 Jan 2025 08:36 AM

ഇടുക്കി: വണ്ടിപെരിയാറിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. ഇന്ന് (ശനിയാഴ്ച) പുലർച്ചെ നാലോടെ ആണ് സംഭവം. വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് തീ പിടിച്ചത്. സംഭവത്തെ തുടർന്ന് കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി എന്നവിടുങ്ങളിൽ നിന്നുള്ള രക്ഷാസേന സ്ഥലത്തെത്തി.

പശുമല ജംഗ്‌ഷനിലെ കെആർ ബിൽഡിംഗിലാണ് തീ പിടിച്ചതെന്നാണ് വിവരം. തുടർന്ന് കെട്ടിടത്തിന്റെ താഴത്തെ നിലയിലെ അഞ്ച് സ്ഥാപനങ്ങളിലേക്കും രണ്ടാം നിലയിലെ രണ്ട് സ്ഥാപനങ്ങളിലേക്കും തീ പടരുകയായിരുന്നു. 40 വർഷത്തിലേറെ പഴക്കമുള്ള രണ്ടു നില കെട്ടിടമാണ് കത്തി നശിച്ചത്. അഗ്നിരക്ഷാസേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

സമീപത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാൽ, കെട്ടിടം പൂർണമായും കത്തി നശിച്ച നിലയിലാണ്. തീ പിടുത്തതിനുള്ള മൂലകാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രഥമിക നി​ഗമനം.

ALSO READ: പാലക്കാട്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

അതേസമയം, ഇന്നലെ രാത്രി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനും തീപിടിച്ചിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. പുക ഉയരുന്നത് ശ്രദ്ധിൽപെട്ടതോടെ യാത്രക്കാർ ബസിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എ1 ബസിനാണ് തീപിടിച്ചത്. ഷോർട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. കോങ്ങാട് നിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു. തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.

23 യാത്രക്കാരും നാല് ജീവനക്കാരുമടക്കം 27 പേരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻവശത്ത് ഡ്രൈവറുടെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ഇതോടെ ഉടന്‍ തന്നെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ദീർഘദൂര യാത്രയായതിനാൽ ഈ സമയം പല യാത്രക്കാരും ഉറക്കത്തിലായിരുന്നു. ആഹാരം കഴിക്കാനാണ് ബസ് നിര്‍ത്തിയതെന്നാണ് പലരും ആദ്യം കരുതിയത്.

Related Stories
Crime News : പത്തനംതിട്ടയിലെ ലൈംഗികാതിക്രമം; 18കാരിയുടെ വെളിപ്പെടുത്തലില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതികളുടെ വിവരങ്ങള്‍ കുട്ടിയുടെ ഡയറിയില്‍
Pathanamthitta Nursing Student Death: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
Bus Accident : പാലക്കാട്‌ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം
Crime News : പാലക്കാട് 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ട് വർഷം ശിക്ഷ വിധിച്ച് കോടതി
അഞ്ച് വർഷത്തിനിടെ 60ൽ അധികം പേർ ലൈംഗികമായി പീഡിപ്പിച്ചുയെന്ന് പത്തനംതിട്ടയിൽ 18കാരിയുടെ വെളിപ്പെടുത്തൽ; അഞ്ച് പേർ അറസ്റ്റിൽ
പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍