Thrissur Fire Accident: തൃശൂരില്‍ വന്‍ തീപിടിത്തം; അഗ്രി ടെക്ക് സ്ഥാപനം കത്തിനശിച്ചു, ആളപായമില്ല
Thrissur Kunnamkulam Fire Accident: കൃഷിക്കാവശ്യമായ മെഷീന്‍ പോലുള്ളവ വില്‍പന നടത്തുന്ന സ്ഥാപനമാണിത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. കെട്ടിടത്തിന് മുകളിലെ നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും തീ ആളിപടരുകയാണ്.
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവില്‍ വന്‍ തീപിടിക്കം, അക്കിക്കാവ് സിഗ്നിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഹരിത അഗ്രി ടെക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വ്യാഴ്യാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം. തീപിടിത്തമുണ്ടായ സമയത്ത് സ്ഥാനപത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കുന്നംകുളത്ത് നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Also Read: Ernakulam Murder: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു
കൃഷിക്കാവശ്യമായ മെഷീന്‍ പോലുള്ളവ വില്‍പന നടത്തുന്ന സ്ഥാപനമാണിത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. കെട്ടിടത്തിന് മുകളിലെ നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും തീ ആളിപടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കുറ്റിപ്പുറം-കുന്നംകുളം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി.