Viral Video: സന്ദൂ… ചാമൂ…! നീ ആരാടാ.. നീ ആരാടാ… ? വെെറലായി ചാനൽ ചർച്ച
Sandeep Varier- Jothikumar Chamakala Viral Video: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജോതികുമാർ ചാമക്കാലയുടെ പരാമർശമാണ് അന്ന് സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ, ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും എടാ, പോടാ വിളികളിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.
പാലക്കാട്: ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വെെറലായി ചാനൽ ചർച്ചകൾ. മലയാളത്തിലെ സ്വകാര്യ ചാനലിലെ രാത്രി ചർച്ചയും കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും സന്ദീപ് വാര്യരും തമ്മിലുണ്ടായ പോര് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജോതികുമാർ ചാമക്കാലയുടെ പരാമർശമാണ് അന്ന് സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ, ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും എടാ, പോടാ വിളികളിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ജോതികുമാർ ചാമക്കാല: നീയാരാട.. സന്ദീപ് വാര്യർ: നീയാരാടാ… സന്ദീപ് വാര്യർ നീ മര്യാദയ്ക്ക് സംസാരിക്കണം.. തെമ്മാടിയെന്ന് ഓക്കെ പറഞ്ഞാലുണ്ടല്ലോ? ഇതൊക്കെ നിന്റെ അച്ചി വീട്ടിൽ പോയി പറഞ്ഞാൽ മതി. എന്നാണ് വെെറൽ വീഡിയോയിലെ ഇരുവരും തമ്മിലുള്ള സംഭാഷണം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലാകുകയും ചെയ്തിരുന്നു.
സന്ദീപ് വാര്യർ കെെ പിടിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ വീണ്ടും വെെറലായത്. ഇനി നമ്മളെ രണ്ടിനെയും തോടാൻ ആരുണ്ടെടാ.. , സന്ദീപും ചാമക്കാലയും ചേർന്ന് ഇനി ചാനൽ ചർച്ചകളിൽ നിന്ന് തകർത്തടിക്കും… പ്രഭാതം പൊട്ടി പൊട്ടി വിടർന്നു, ക്ലാ ക്ലാ ക്ലീ ക്ലീ ചാമക്കാല തിരിഞ്ഞു നോക്കി, അതാ ഡിസി മുറ്റത്തൊരു സന്ദീപ് വാര്യർ. നീയാരാടാ? ഞാൻ കോൺഗ്രസ്, നീയാരാടാ ഞാനും കോൺഗ്രസാടാ… സന്ദൂ… ചാമൂ എന്നി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സന്ദീപ് പാർട്ടി അംഗത്വം സ്വീകരിച്ചതോടെ ഒരു എതിരാളി കുറഞ്ഞതിന്റെ വിഷമത്തിലാണ് കോൺഗ്രസ് നേതാവ് ജോതികുമാർ ചാമക്കാല.
ചർച്ചകളിൽ ഒരു എതിരാളി കുറഞ്ഞ് പോയതിൽ വിഷമമുണ്ട്. ചർച്ചകളിൽ കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുന്ന വ്യക്തിയായിരുന്നു സന്ദീപ്. ആ ചർച്ച ഏറെ വെെറലായിട്ടുള്ള ഒന്നായിരുന്നു..ഞങ്ങൾക്കിടയിലേക്ക് അദ്ദേഹം വന്നതിൽ സന്തോഷമുണ്ടെന്നാണ് വീഡിയോ വെെറലായതിലെ ജ്യോതികുമാർ ചാമക്കാലയുടെ പ്രതികരണം. രാഷ്ട്രീയത്തിൽ എതിരാളികളില്ലെന്നാണ് തന്റെ വിശ്വാസം. രാഷ്ട്രീയ നിലപാടിൽ അധിഷ്ഠിതമായിട്ടുള്ള വിമർശനങ്ങളാണ് നടത്തുന്നത്. ചിലഘട്ടങ്ങളിൽ മനുഷ്യരായതിനാൽ കാര്യങ്ങൾ കെെവിട്ട് പോകും. പക്ഷേ എപ്പോഴും ബഹുമാനിക്കുന്ന നേതാവാണ് ചാമക്കാലയെന്ന് സന്ദീപ് വാര്യരും പ്രതികരിച്ചു.
ശനിയാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള നേതാക്കൾ ചേർന്നാണ് സന്ദീപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കെ സുരേന്ദ്രൻ കാരണമാണ് ബിജെപി വിട്ടതെന്നും സന്ദീപ് പ്രതികരിച്ചിരുന്നു.