Idukki POCSO Case: സ്വന്തം മകളെ പീഡിപ്പിച്ചു; പിതാവിന് 17 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
Father Sentenced for Assaulting Daughter in Idukki: 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മ കുട്ടിയേയും അനുജത്തിയേയും വീട്ടിലാക്കി അയൽക്കൂട്ടത്തിന് പോയ സമയത്താണ് സംഭവം.

ഇടുക്കി: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 17 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41കാരനെയാണ് കോടതി ശിക്ഷിച്ചത്. 17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ആണ് കേസിൽ വിധി പറഞ്ഞത്.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മ കുട്ടിയേയും അനുജത്തിയേയും വീട്ടിലാക്കി അയൽക്കൂട്ടത്തിന് പോയ സമയത്താണ് സംഭവം. അച്ഛൻ കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിക്കുകയായിരുന്നു. ഇതിന് മുമ്പും പിതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകാൻ മടിച്ചു നിന്ന പെൺകുട്ടിയോട് കൂട്ടുകാരി കാര്യം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
വിവരം അറിഞ്ഞ കൂട്ടുകാരി സ്വന്തം വീട്ടിൽ ഇക്കാര്യം അറിയിച്ചു. തുടർന്ന് വീട്ടുകാർ സ്കൂളിൽ അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതരാണ് പീഡനവിവരം പോലീസിൽ അറിയിച്ചത്. കേസിന്റെ വിചാരണാ വേളയിൽ പെൺകുട്ടിയുടെ അമ്മ കൂറുമാറുന്ന സാഹചര്യം വരെ ഉണ്ടായെങ്കിലും പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷിക്കുകയായിരുന്നു. പിഴത്തുക പെൺകുട്ടിക്ക് നൽകണം എന്ന് കോടതി വിധിച്ചിട്ടുണ്ട്.
ALSO READ: മരക്കൊമ്പ് ശരീരത്തിൽ കുത്തികയറി, രക്തം വാർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം
മരക്കൊമ്പ് കുത്തികയറി, രക്തം വാർന്ന് തൊഴിലാളി മരിച്ചു
മംഗലംഡാം മണ്ണെണ്ണക്കയത്ത് മരം മുറിക്കുന്നതിനിടെ മരക്കെമ്പ് ശരീരത്തിൽ കുത്തിക്കയറി, രക്തം വാർന്ന് തൊഴിലാളി മരിച്ചു. കയറാടി സ്വദേശി കണ്ണൻ (51) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരത്തിന്റെ കൊമ്പുകൾ മുറിക്കുന്നതിനിടെയാണ് അപകടം. ശക്തമായ കാറ്റിൽ മരക്കൊമ്പ് കണ്ണന്റെ തുടയിൽ കുത്തി കയറുകയായിരുന്നു. വടക്കാഞ്ചേരി അഗ്നിരക്ഷാ സേനയും മംഗലംഡാം പൊലീസും വനപാലകരും എത്തി താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
35 അടി ഉയരത്തിലായിരുന്ന കണ്ണനെ വടക്കാഞ്ചേരി അഗ്നിരക്ഷാ സേനയും മംഗലംഡാം പൊലീസും വനപാലകരും എത്തിയാണ് താഴെയിറക്കിയത്. നാല് മണിയോടെ കണ്ണനെ താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.