5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MT Vasudevan Nair Health Update : എം.ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MT Vasudevan Nair Health Update Medical Bulletin : ഡിസംബർ 15-ാം തീയതിയാണ് ആരോഗ്യപ്രശ്നത്തെ തുടർന്ന് എം.ടി വാസുദേവൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

MT Vasudevan Nair Health Update : എം.ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
MT Vasudevan NairImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 20 Dec 2024 12:50 PM

കോഴിക്കോട് : വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരെ ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 15-നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വസിക്കാൻ തടസ്സമുള്ളതിനാൽ ഓക്‌സിജന്‍ മാസ്ക് ഉപയോഗിച്ചാണ് ശ്വസനം.

ഹൃദയ സ്തംഭനം അടക്കം നിരവധി പ്രശ്നങ്ങൾ എംടി നേരിടുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. ഇക്കഴിഞ്ഞ പിറന്നാളിനും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എം ടിയുടെ ഒൻപത് കഥകളുടെ ആന്തോളജി സിനിമ മനോരഥങ്ങൾ ജൂലൈ 15-നാണ് റീലീസ് ചെയ്തത്. മലയാളത്തിലെ മുൻനിര സംവിധായകരും സൂപ്പർതാരങ്ങളും ഭാഗവാക്കായ വിവിധ ചിത്രങ്ങൾ സീ ഫൈവാണ് ഒടിടിയിൽ എത്തിച്ചത്. ബിജു മേനോനെ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും, രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന എംടിയുടെ  ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്നിവ പ്രധാന ചിത്രങ്ങളാണ്.

 

 

Latest News