Finanacial ​Institution Threat: മൂന്നംഗകുടുംബത്തിൻ്റെ ആത്മഹത്യ: ജീവനെടുത്തത് കടം, സ്വകാര്യ പണമിടപാട് സ്ഥാപനം ഭീഷപ്പെടുത്തിയതായി പരാതി

Finanacial ​Institution Threat: സാമ്പത്തിക ബാധ്യത കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് സ്മിത ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു.

Finanacial ​Institution Threat: മൂന്നംഗകുടുംബത്തിൻ്റെ ആത്മഹത്യ: ജീവനെടുത്തത് കടം, സ്വകാര്യ പണമിടപാട് സ്ഥാപനം ഭീഷപ്പെടുത്തിയതായി പരാതി

Family suicide in Neyyatinkara due to financial burden. (Represental Image: Getty)

Updated On: 

11 Jun 2024 10:38 AM

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് തിരവനന്തപുരം നെയ്യാറ്റിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത സംഭവം കടബാധ്യത മൂലമെന്ന് റിപ്പോർട്ട്. മൂന്നംഗ കുടുംബത്തെ സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

എന്നാൽ ആത്മഹത്യ ചെയ്ത സ്മിത ഭീഷണിയുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരൻ താൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മാർച്ചിൽ സ്മിത നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കൂട്ടപ്പന മഹാദേവർ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ആത്മഹത്യ ചെയ്തത്. മൂവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കു ശേഷം സംസ്‌കരിച്ചു. സാമ്പത്തിക ബാധ്യത കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് സ്മിത ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു.

ALSO READ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം

തിരുമല സ്വദേശിയായ മണിലാൽ ഡ്രൈവറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. പനച്ചമൂട് സ്വദേശിയാണ് ഭാര്യ സ്മിത. മണിലാലിന് റിയൽ എസ്റ്റേറ്റ് ബിസിനസിൽ കടബാധ്യതയുണ്ടായിരുന്നു. അതിനിടെ മകന്റെ പഠനാവശ്യത്തിനായി സ്മിത അമരവിളയിലെ മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വായ്പയും എടുത്തു. ഈ തുക കൃത്യസമയത്ത് അടയ്ക്കാൻ സാധിക്കാഞ്ഞതാണ് കടബാധ്യതയ്ക്ക് കാരണം.

ആത്മഹത്യാ വിവരം വാർഡ് കൗൺസിലറായ മഹേഷിനെയും അറിയിച്ചിരുന്നു. സംഭവം അറിഞ്ഞെത്തിയ മഹേഷ് മൂവരെയും അവശനിലയിൽ കണ്ടതിനെതുടർന്ന് പോലീസിൽ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മണിലാലിൻ്റെ മകൻ അഭിലാൽ പോളിടെക്‌നിക്കിൽ നിന്ന് സിവിൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയിരുന്നു.

 

 

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?