5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

POCSO Case : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യാജ പീഡന പരാതി; ബന്ധുക്കളായ യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം

False Pocso Case Minor Girl : പ്രായപൂർത്തിയാവാത്ത പെൺകുട്ടി നൽകിയ പീഡനപരാതിയിൽ ബന്ധുക്കളായ യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം. പരാതി വ്യാജമാണെന്ന് പെൺകുട്ടി തന്നെ കോടതിയിയെ അറിയിച്ചതിനെ തുടർന്ന് ഇരുവർക്കും ജാമ്യം അനുവദിച്ചു.

POCSO Case : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യാജ പീഡന പരാതി; ബന്ധുക്കളായ യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം
False Pocso Case Minor Girl
abdul-basith
Abdul Basith | Published: 10 Aug 2024 12:26 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടി വ്യാജ പീഡന പരാതിനൽകിയതിനെ തുടർന്ന് ജയിലിലായ രണ്ട് യുവാക്കൾക്ക് 68 ദിവസങ്ങൾക്ക് ശേഷം മോചനം. പരാതി വ്യാജമാണെന്ന് പെൺകുട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളായ രണ്ട് യുവാക്കൾക്കും ജാമ്യം അനുവദിച്ചു. സഹപാഠിയുമായുള്ള പ്രണയത്തിന് തടസം നിന്നതിൻ്റെ പേരിലാണ് കുട്ടി യുവാക്കളെ വ്യാജ പോക്സോ കേസിൽ കുടുക്കിയത്.

ഒരാൾ താൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ 2017ലും മറ്റേയാൾ കഴിഞ്ഞ വർഷവും തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്ന് യുവാക്കൾക്കെതിരെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമേ ബലാത്സംഗക്കുറ്റം കൂടി ചേർത്ത് എറണാകുളം തടിയിറ്റപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 19, 20 വയസുള്ള യുവാക്കൾ പിന്നീട് അറസ്റ്റിലാവുകയും ജലിലിലടയ്ക്കപ്പെടുകയും ചെയ്തു.

Also Read : Kerala Rain Alerts : നാളെ മുതൽ വീണ്ടും അതിശക്ത മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ ദിവസം ഇരുവരും ജാമ്യഹർജി നൽകി. ജാമ്യഹർജിയോടൊപ്പം, പരാതി വ്യാജമാണെന്ന പെൺകുട്ടിയുടെയും പിതാവിൻ്റെയും സത്യവാങ്മൂലവും ഫയൽ ചെയ്തു. ഇതോടെ കോടതി പെൺകുട്ടിയെ വിളിച്ച് സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയബന്ധം അമ്മയെ അറിയിച്ചതിൻ്റെ വൈരാഗ്യത്തിൽ പരാതിനൽകിയതാണെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. യുവാക്കൾക്ക് അറസ്റ്റോ ജയിൽവാസമോ അനുഭവിക്കേണ്ടിവരുമെന്ന് കരുതിയില്ലെന്നും പെൺകുട്ടി പറഞ്ഞു. മകൾ പരാതിനൽകിയ വിവരമറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോഴാണെന്ന് പിതാവും കോടതിയിൽ അറിയിച്ചു. ഇതോടെയാണ് കോടതി യുവാക്കൾക്ക് ജാമ്യം നൽകിയത്.

പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിൻ്റെ ഉദാഹരണമാണിതെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത കുട്ടികൾ നൽകുന്ന പീഡനപരാതിയിൽ നടപടി സ്വീകരിക്കുന്നതിന് മുൻപ് കൃത്യമായ ജാഗ്രത ഉണ്ടാവണം. ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണം. തെറ്റായ പരാതിനൽകുന്ന, പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. എന്നാൽ, ഈ നിയമം ദുരുപയോഗം ചെയ്യുന്നത് വലിയ ഭീഷണിയാണ് എന്ന് കോടതി പറഞ്ഞു. യുവാക്കൾക്ക് കൗൺസിലിംഗ് നൽകാനും കോടതി ഉത്തരവായി.