Fahadh film shooting Issue: താലൂക്ക് ആശുപത്രിയിലെ ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്
Fahadh film shooting: രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നാണ് സൂപ്രണ്ട് കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൻറെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൊച്ചി: ഫഹദ് ചിത്രത്തിന്റെ ഷൂട്ടിങ് വിവാദം പുരോഗമിക്കുമ്പോൾ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. അങ്കമാലി താലൂക്ക് ആശുപത്രിയിലെ ചിത്രീകരണമാണ് വിവാദമായത്. ഫഹദ് നിർമിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനായിരുന്നു ആരോഗ്യവകുപ്പ് അനുമതി നൽകിയത്. രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ചിത്രീകരണം നടത്തിയതിനെത്തുടർന്നാണ് പ്രശ്നമുണ്ടായത്.
ഇതിനെത്തുടർന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതോടെയാണ് ഷൂട്ടിങ് നിർത്തിയത്. അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരണം തേടിയിരുന്നു. എന്നാൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നു.
മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയത് – താലൂക്കാശുപത്രി സൂപ്രണ്ട്
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് തന്റെ അറിയിച്ചു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നാണ് സൂപ്രണ്ട് കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൻറെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ALSO READ: പാലക്കാട് സ്കൂളിൻ്റെ മുന്നിൽ മരം കടപുഴകി വീണു; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തുടർന്നാണ് പ്രതികരണവുമായി ആശുപത്രി അധികൃതരെത്തിയത്. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രിയാണ് ചിത്രീകരണം നടന്നത്. രോഗികളെ ബുദ്ധിമുട്ടിലാക്കിയാണ് സിനിമ ചിത്രീകരിച്ചതെന്ന പരാമർശം ഉയർന്നിരുന്നു.
സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയ അധികൃതർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരാണ് വിസദീകരണം നൽകേണ്ടത്.