5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്

EY Chartered Accountant Anna Sebastian Death: എറണാകുളം സ്വദേശിനി അന്ന സെബാസ്റ്റ്യാൻ പേരയിലാണ് അമിത ജോലി ഭാരത്തെ തുടർന്ന് മരിച്ചത്. അന്നയുടെ അമ്മ ഇവൈയുടെ സിഇഒയ്ക്കും മറ്റ് മുതിർന്ന് ഉദ്യോഗസ്ഥർക്കും ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ട് അയച്ച കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായുകയാണ്.

EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്
അന്ന സെബാസ്റ്റ്യൻ (Image Courtesy : Social Media)
Follow Us
jenish-thomas
Jenish Thomas | Published: 19 Sep 2024 14:25 PM

കൊച്ചി : അമിതമായ ജോലിഭാരത്തെ തുടർന്ന് പൂനെയിൽ ഏണസ്റ്റ് ആൻ യങ് (EY) കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച (EY Employee Death) സംഭവത്തിൽ പ്രതികരണവുമായി പിതാവ്. തൻ്റെ മകളുടെ മരണത്തിന് കാരണം കമ്പനിയിലെ ചില മാനേജർമാരുടെ മനുഷ്യത്വരഹിതമായ ഇടപെടലും അമിതജോലി ഭാരവുമാണെന്ന് പിതാവ് സെബാസ്റ്റ്യൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. തൻ്റെ മകൾക്ക് നോ പറയാൻ അറിയില്ലെന്നും അത് മാനേജർമാർ മുതലെടുത്ത് ചൂഷ്ണം ചെയ്യുകയായിരുന്നുയെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. 26കാരിയായി അന്ന സെബാസ്റ്റ്യൻ്റെ മാതാവ് അനിത സെബാസ്റ്റ്യൻ ഇവൈയുടെ സിഇഒക്കും ഇന്ത്യയിലെ ചെയർമാനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും അയച്ച കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ് ആകുകയെന്നായിരുന്നു മകളുടെ ആഗ്രഹം. രണ്ടാമത്തെ അവസരത്തിലാണ് അവൾ പാസാകുന്നത്. തുടർന്ന് ഈ വർഷം മാർച്ച് അവസാനത്തോടെയാണ് ഇവൈ പൂനെയിൽ പ്രവേശിച്ചു. തുടക്കകാരിയെന്ന പരിഗണന പോലും അവർ നൽകാതെ അമിതമായ ജോലികൾ അവളെ ഏൽപ്പിച്ചു. സമയക്രമമില്ലാതെയാണ് മകൾ ജോലി ചെയ്തിരുന്നത്. അർധരാത്രി 1.30 കഴിയുമ്പോഴാണ് ജോലി കഴിഞ്ഞ് മകൾ തിരികെ അവൾ താമസിക്കുന്ന പിജിയിൽ എത്തുക. ഇത്രയും വൈകി വീട്ടിലെത്തിയാൽ മാനേജർമാർ വീണ്ടും അധിക ജോലികൾ ഏൽപ്പിക്കുമെന്ന് സെബാസ്റ്റ്യൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ALSO READ : മലയാളിചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ചത് ജോലി സമ്മർദ്ദം മൂലം, മകൾക്ക് നീതി കിട്ടണമെന്ന് അമ്മയുടെ കത്ത്

“എൻ്റെ മകൾ ഒരിക്കലും നോ പറയാറില്ല. അതിനെ അവർ മുതലെടുത്ത് ചൂഷ്ണം ചെയ്യുകയായിരുന്നു. ഇത് തുടർന്ന് അവൾക്ക് കൃത്യമായ ഉറക്കം, ഭക്ഷണം ഒന്നും തന്നെ ലഭിക്കില്ല. ഇതെല്ലാം കൂടിയായപ്പോൾ അവൾക്ക് സമ്മർദ്ദവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. മകൾ ജോലി സമ്മർദ്ദവും മറ്റ് ബുദ്ധിമുട്ടുകളും ഞങ്ങളോട് പറഞ്ഞിരുന്നു. ജോലി രാജിവെച്ച് വരാനായിരുന്നു ഞങ്ങൾ പറഞ്ഞത്. ഒരു വർഷം ഇവിടെ പിടിച്ചു നിന്നാൽ നല്ല എക്സ്പോഷർ ലഭിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് ജോലി ഉപേഷിക്കാനുള്ള തീരുമാനം മകൾ വേണ്ടെന്ന് വെച്ചത്” സെബാസ്റ്റ്യൻ പറഞ്ഞു.

എന്നാൽ നിശ്ചിത ജോലി സമയത്ത് മാനേർജമാർ ജോലി ഒന്നും ചെയ്യാതെ നടക്കുകയും ജോലി സമയം കഴിയാറാകുമ്പോഴാണ് അവർ വർക്ക് അസൈൻ ചെയ്ത് നൽകുന്നത്. അതുകൊണ്ട് നിശ്ചിത ജോലി സമയം കഴിഞ്ഞും മകൾക്ക് രാത്രി ഒരുപാട് വൈകി ജോലി ചെയ്യേണ്ടി വന്നു. മാനേജർമാർ അവരവരുടെ സ്വകാര്യനിമിഷങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ക്രിക്കറ്റ് ഒരുപാട് ഇഷ്ടമുള്ള ഒരു മാനേജർ ആ സമയം കഴിഞ്ഞാണ് ഇവർക്ക് ജോലി നിർദേശിക്കുന്നത്. അപ്പോൾ അത് തീർക്കാൻ വേണ്ടി മകൾക്ക് ഒരുപാട് രാത്രി വൈകി ജോലി ചെയ്യേണ്ടി വന്നുയെന്നും സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു. ആരോഗ്യം വഷളായപ്പോൾ മകളെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴും അവൾ മരിച്ചപ്പോഴും കമ്പനിയുടെ ഭാഗത്ത് നിന്നും ഒരു സഹായമുണ്ടായില്ല. മകളുടെ മരണാനന്തര ചടങ്ങൾക്ക് പോലും ഒരു കമ്പനി പ്രതിനിധി പോലും പങ്കെടുത്തിരുന്നില്ല.

കത്ത് അയച്ചതിന് ശേഷം ഇവൈയുടെ ഇന്ത്യയിലെ ചെയർമാൻ തങ്ങളോട് പ്രതികരിച്ചു. വിദേശത്ത് നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷം ഈ വിഷയം അന്വേഷിക്കുമെന്നും ഇതുപോലെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ചെയർമാൻ അറിയിച്ചതായി അന്നയുടെ പിതാവ് പറഞ്ഞു.

അതേസമയം അന്നയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സ ഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അന്വേഷണം ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്തതിന് അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകുകയായിരുന്നു. തൊഴിലിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റിന് മറുപടി നൽകി.

Latest News