EY Employee Death : ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി

EY Company Reacts to Anna Sebastian's Death: അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും എടുക്കുന്നു. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നുവെന്നും കമ്പനി കത്തിൽ വ്യക്തമാക്കുന്നു.

EY Employee Death : അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും; അന്നയുടെ മരണത്തിൽ  പ്രതികരിച്ച് കമ്പനി

അന്ന സെബാസ്റ്റ്യൻ (Image Courtesy : Social Media)

Published: 

19 Sep 2024 15:56 PM

കോട്ടയം: അമിത ജോലിഭാരം കാരണം പൂനെയിൽ ഏണസ്റ്റ് ആൻ യങ് (EY) കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കമ്പനി. അന്ന സെബാസ്റ്റ്യന്റെ മരണം ദുംഖകരവും തീരാനഷ്ടവുമാണെന്ന് കമ്പനി പറഞ്ഞു. എല്ലാം ജീവനക്കാർക്കും ആ​രോ​ഗ്യതകമായ തൊഴിലിടം ഒരുക്കുമെന്നും അതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും കമ്പനി അയച്ച കത്തിൽ പറയുന്നു. അന്നയുടെ മരണത്തിൽ കമ്പനിയെ കുറ്റപ്പെടുത്തിൽ അമ്മ കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവൈയുടെ പ്രതികരണം.

അന്നയുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ല. എന്നാൽ ദുരിത സമയങ്ങളിൽ ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും കമ്പനി അറിയിച്ചു. അന്ന സെബാസ്റ്റ്യന്റെ ദാരുണവും അകാലത്തിലുള്ളതുമായ വേർപാടിൽ അതിയായ ദുഃഖമുണ്ടെന്നും തങ്ങളുടെ അഗാധമായ അനുശോചനം ദുഃഖിതരായ കുടുംബത്തെ അറിയിക്കുന്നുവെന്നും കത്തിൽ പറയുന്നു.

അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും എടുക്കുന്നു. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നു. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള ഞങ്ങളുടെ പതിനായിരത്തോളം ജീവനക്കാർക്ക് ആരോഗ്യകരമായ ജോലിസ്ഥലം നൽകുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് തുടരുമെന്നും കത്തിൽ വ്യക്തമാക്കുന്നു. അതേസമയം ഇവൈ അധികൃതർ അന്നയുടെ മാതാപിതാക്കളെ കൊച്ചിയിലെത്തി സന്ദർശിക്കും.

Also read-EY Employee Death : ‘എൻ്റെ മോൾ ഒരിക്കലും നോ പറയില്ല, അത് അവർ മുതലെടുത്തു’; ഇവൈ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ പിതാവ്

പുണെയിൽ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്ലിബോയിയിലെ ഓഡിറ്റ് ടീമിലായിരുന്നു അന്ന ജോലി ചെയ്തിരുന്നത്. മാർച്ചിലാണ് അന്നയ്ക്ക് ഇവിടെ ജോലി ചെയ്തിരുന്നത്. എന്നാൽ ജോലിക്ക് കയറി നാല് മാസത്തിനിപ്പുറം ജൂലൈ 20-നാണ് അന്ന പൂനെയിലെ താമസസ്ഥലത്ത് മരണപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ മകളുടെ മരണത്തിനു പിന്നിൽ കമ്പിനിയെ കുറ്റപ്പെടുത്തി അന്നയുടെ മാതാവ് അനിത ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് കത്ത് അയച്ചിരുന്നു. കത്തിൽ അമിതമായ ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് കത്തിൽ അന്നയുടെ അമ്മ ആരോപിച്ചിരുന്നു.മരണശേഷം നാലു മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും ഇവർ കുറ്റപ്പെടുത്തിയിരുന്നു. മകൾ മരിച്ചിട്ട് കമ്പനിയിൽനിന്ന് ഒരാൾ പോലും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്നും അനിത ആരോപിച്ചിരുന്നു. ഔദ്യോഗിക ജോലികള്‍ക്കപ്പുറം മറ്റ് നിരവധി ചുമതലകള്‍ അന്നയെ ഏല്‍പ്പിച്ചിരുന്നെന്നും അനിത ആരോപിച്ചിരുന്നു. ജൂലൈ ആറിന് അന്നയുടെ കോണ്‍വെക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബം പൂനെയില്‍ എത്തിയിരുന്നു. അന്ന് നെഞ്ചുവേദനയെ തുടര്‍ന്ന് അന്നയെ ഡോക്ടറെ കാണിച്ചിരുന്നു. എന്നാല്‍ ഇസിജിയില്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്‌നം എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞതെന്നും അനിത പറയുന്നു.

അതേസമയം അന്നയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്സ് പ്ലാറ്റ്ഫോമിൽകുറിച്ചു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ കുറിപ്പ് പങ്കുവെച്ചായിരുന്നു കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രതികരണം.

Related Stories
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു
Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ