5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KaWaCHaM Siren: ആരും ഭയപ്പെടരുത്..! പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചം’ സൈറൺ

What Is KaWaCHaM Siren: ദുരന്ത സംബന്ധിയായ മുന്നറിയിപ്പുകൾ പൊതു സമൂഹത്തെ അറിയിക്കുന്നതിനായി കേരളത്തിലെ 91 ഇടങ്ങളിലാണ് കവചം സയറണുകൾ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളിൽ നിന്നും പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്.

KaWaCHaM Siren: ആരും ഭയപ്പെടരുത്..! പ്രകൃതി ദുരന്ത മുന്നറിയിപ്പിന് ‘കവചം’ സൈറൺ
neethu-vijayan
Neethu Vijayan | Published: 20 Jan 2025 16:30 PM

ആരും ഭയപ്പെടരുത്..! സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും. കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്മെന്റ് സിസ്റ്റം (ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം (KaWaCHaM) നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെയാണ് ഈ സംവിധാന തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ എന്താണ് ‘കവചം’ മുന്നറിയിപ്പ് സൈറൺ. ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും വിശദമായി അറിയാം.

എന്താണ് കവചം സൈറൺ?

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കവചം (KaWaCHaM) തയ്യാറാക്കിയിരിക്കുന്നത്. 126 സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെൻററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡാറ്റാ സെൻറർ എന്നിവ അടങ്ങുന്ന ഈ സംവിധാനമാണ് നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്.

ദുരന്ത സംബന്ധിയായ മുന്നറിയിപ്പുകൾ പൊതു സമൂഹത്തെ അറിയിക്കുന്നതിനായി കേരളത്തിലെ 91 ഇടങ്ങളിലാണ് കവചം സയറണുകൾ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളിൽ നിന്നും പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്. പ്രകൃത ദുരന്തങ്ങൾ സംഭവിക്കുന്ന സമയങ്ങളിലോ മറ്റ് അടിയന്തിര ഘട്ടങ്ങളിലെ ഇവയിലൂടെ ശബ്ദസന്ദേശങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുക എന്നതാണ് ഇതിൻ്റെ പ്രത്യേകത.

അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതുസമൂഹത്തിൽ എത്തിക്കുന്നതാണ്. ഇതിനായി സാമൂഹിക മാധ്യമങ്ങൾ, സ്ഥല അധിഷ്ഠിത എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെയാണ് ഇപ്പോൾ സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇവയിലൂടെ സംസ്ഥാന, ജില്ലാ ഇഒസികളിൽ നിന്നും അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. ഉദ്ഘാടന ദിവസമായ നാളെ വൈകിട്ട് അഞ്ച് മണിക്ക് ശേഷം വിവിധ ഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സൈറണുകൾ മുഴങ്ങുമെന്നും ജനങ്ങൾ ഭയപ്പെടരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.

പ്രാദേശികതലത്തിലും മുന്നറിയിപ്പുകൾ

സംസ്ഥാനം മുഴുവൻ നൽകേണ്ട മുന്നറിയിപ്പുകൾക്കു പുറമേ, പ്രാദേശിക തലത്തിലുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാമെന്നതും ഈ സൈറൻ്റെ പ്രത്യേകതകളിൽ ഒന്നാണ്. ആഗോള കാലാവസ്ഥാ മാതൃകകളിൽ നിന്നുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്റർ വഴി ഈ കവചം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക.

ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നത് 14 ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററുകളും 78 താലൂക്ക് സെന്ററുകളും ബന്ധിപ്പിച്ചാണ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ തീരമേഖലയിലായി 126 സൈറണുകളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ളത്. ഭൂമിയിൽനിന്ന് 15 മീറ്റർ ഉയരെയായി എട്ടു സൈറണുകളാണ് ഒരിടത്ത് മാത്രം ഇത്തരത്തിൽ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ളത്.

അടിയന്തര ഘട്ടങ്ങളിൽ സൈറൺ മുഴങ്ങുമ്പോൾ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കേൾക്കാനാകുക. കൂടാതെ ദുരന്തങ്ങളുടെ സ്വഭാവമനുസരിച്ച് നിറംമാറുന്ന സ്‌ട്രോബ് ലൈറ്റുകളാണ് ഇവയിൽ സ്ഥാപിച്ചിട്ടുള്ളത്. അടിയന്തരഘട്ടത്തിൽ ദുരന്തനിവാരണ ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളെ നേരിട്ട് അറിയിപ്പുകൾ വിളിച്ചറിയിക്കാനും കഴിയുന്നതാണ്.

മൊബൈൽ കേന്ദ്രീകരിച്ചുള്ള മുന്നറിയിപ്പ് സംവിധാനം

മുന്നറിയിപ്പുകളും ദുരന്തസംബന്ധിയായ മറ്റു വിവരങ്ങളും പരമാവധി ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്നതിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ആപ്ലിക്കേഷൻ ആണ് COMMON ALERTING PROTOCOL BASED INTEGRATED ALERT SYSTEM (SACHET) https://sachet.ndma.gov.in/. ഇതിൻ്റെ ഭാ​ഗമായി അലേർട്ട് ജനറേറ്റിംഗ് ഏജൻസികൾ (IMD, CWC, INCOIS മുതലായവ), CAP പ്ലാറ്റ്ഫോം വഴി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്/അലേർട്ടുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സ്ഥലങ്ങൾ പരിശോധിച്ചുള്ള മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് നൽകുകയും ആണ് സാധാരണയായി ചെയ്യുന്നത്. ഇതിന്റെ ഭാഗമായുള്ള സചേത് എന്ന മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.