LS Election Exit Poll Results 2024 LIVE: കേരളത്തിൽ ഞെട്ടിക്കുന്ന കണക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ
Kerala Lok Sabha Election Exit Poll 2024: ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ്സിന് 13 മുതൽ 14 സീറ്റുകളും യുഡിഎഫിന് 4 സീറ്റുകളും ബിജെപിക്ക് 2 മുതൽ 3 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്
ന്യൂഡൽഹി: വരുന്ന അഞ്ച് വർഷം രാജ്യത്തിൻ്റെ ഭരണ ചക്രം ആര് തിരിക്കും എന്നറിയാനുള്ള ഏക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിലെ ആകെ 20 സീറ്റുകളിൽ 13 ഉം കോൺഗ്രസ്സ് നേടുമെന്നാണ് ടിവി-9 എക്സിറ്റ് പോൾ ഫലങ്ങളിൽ പറയുന്നത്.
സിപിഎം 2 ഉം, സിപിഐ 1 ഉം, കേരള കോൺഗ്രസ്സ് എം-1 ഉം മുസ്ലീം ലീഗ് 2 ഉം സീറ്റുകൾ നേടുമ്പോൾ ബിജെപിയും ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് കണക്കുകൾ പറയുന്നു. കൃത്യമായി പറഞ്ഞാൽ യുഡിഎഫ് 15 ഉം, എൽഡിഎഫ് 4 ഉം സീറ്റുകൾ നേടുമ്പോൾ ബിജെപി തൃശ്ശൂരിൽ വിജയിക്കും എന്നും ടിവി-9 ഭാരത് വർഷ് പോൾ സ്റ്റാർട്ട് ഫലങ്ങൾ പ്രവചിക്കുന്നു.
ALSO READ: Exit Poll Result 2024: കർണാടകയിൽ ബിജെപിക്ക് മുന്നേറ്റം; ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സർവെ
അതേസമയം ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ്സിന് 13 മുതൽ 14 സീറ്റുകളും യുഡിഎഫിന് 4 സീറ്റുകളും ബിജെപിക്ക് 2 മുതൽ 3 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫിന് 0-1 സീറ്റുകളായിരിക്കും ലഭിക്കുക എന്നും ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ പറയുന്നു.
2019-ലെ എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിൽ കോൺഗ്രസ്സ് എൻഡിഎ അനുകൂല തംരംഗമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. അന്നത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ ന്യൂസ്-18 ൻ്റെ ഒഴികെ മറ്റ് മൂന്ന് പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങളും പറഞ്ഞത് കേരളത്തിലെ 20 സീറ്റുകളിൽ 15-16 സീറ്റുകളിലും കോൺഗ്രസ് മുന്നേറ്റം എന്നായിരുന്നു.