Execution In Kerala: വധശിക്ഷ കാത്ത് 39 പേർ; ആരാച്ചാരില്ലാതെ കേരളത്തിലെ ജയിലുകൾ
Execution kerala: വിധി വന്നതിനു ശേഷം വർഷങ്ങളായി ജയിലിലുള്ള ഈ പ്രതികളിൽ പലരും ശിക്ഷ ഇളവ് ചെയ്തു ലഭിക്കാനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്.
കണ്ണൂർ: മരണം കാത്ത് കഴിയുക എന്നത് തൂക്കിലേറ്റപ്പെടുന്നതിനേക്കാൾ ഭീകരമാണ്. ഓരോ നിമിഷവും അത്തരത്തിൽ മരണത്തിൻ്റെ കാലൊച്ചയ്ക്ക് കാതോർത്ത് സമനില തെറ്റിയവരെ കുറിച്ച് സുനിൽ ഗുപ്ത ബ്ലാക് വാറൻ്റ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. കേരളത്തിലും ഇത്തരത്തിൽ ജയിലുകളിലും മരണ ശിക്ഷ കാത്തിരിക്കുന്നവർ ഏറെയുണ്ട്.
അതിൽ ഒരു പോലീസുകാരനും ഉണ്ടെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിലെ പ്രതിയായ ജിതകുമാറാണ് ഈ മുന്‍ പോലീസുകാരൻ. ഇതിലും രസകരമായ വസ്തുത ഇവരെ തൂക്കിലേറ്റാനുള്ള ആരാച്ചാലും കേരളത്തിലെ ജയിലുകളിൽ ഇല്ലെന്നതാണ്.
ALSO READ – സംസ്ഥാനത്ത് വീണ്ടും ബാർ കോഴയോ? പണം നൽകാൻ ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്ത്
വിധി വന്നതിനു ശേഷം വർഷങ്ങളായി ജയിലിലുള്ള ഈ പ്രതികളിൽ പലരും ശിക്ഷ ഇളവ് ചെയ്തു ലഭിക്കാനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്. വധ ശിക്ഷയെ പ്രോത്സാഹിപ്പിക്കാത്ത നയമാണ് നിലവിൽ രാജ്യത്തുള്ളത്. ഇനി അധവാ വിധിച്ചിട്ടുണ്ടെങ്കിൽത്തന്നെ അത് അത്യപൂർവ്വം കേസുകളിലാണ്.
അടുത്തിടെ വധശിക്ഷ വിധിച്ചത് ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പേർക്കാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. രു കേസിൽ ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്ന സംഭവം കേരളത്തിൽ ആദ്യമായാണ് നടക്കുന്നത്.
നെയ്യാറ്റിൻകരയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കൊന്ന കേസിൽ അമ്മയ്ക്കും മകനും സുഹൃത്തിനും വധശിക്ഷ വിധിച്ചിരുന്നു. 25 പേരോളം വധശീക്ഷയ്ക്കു വിധിച്ച പ്രതികളുള്ളത് പൂജപ്പുര സെൻട്രൽ ജയിലിലാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ നാലുപേരും വിയ്യൂർ സെൻട്രൽ ജയിലിൽ ആറുപേരും ആണ് ഉള്ളത്. വിയ്യൂർ അതിസുരക്ഷാ ജയിലിൽ മൂന്നുപേരും തിരുവനന്തപുരം വനിതാ ജയിലിൽ ഒരാളുമുണ്ടെന്നാണ് കണക്ക്.കേരളത്തെ ഞെട്ടിച്ച കൊലകൾ നടത്തിയ റിപ്പർ ചന്ദ്രനെയാണ് സംസ്ഥാനത്ത് ഒടുവിലായി തൂക്കിലേറ്റിയത്.