5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Eucalyptus controversy : യൂക്കാലി നട്ടാൽ നാടുമുടിയുമോ? കാടുമുടിയുമോ?

Eucalyptus planting issues: പേപ്പർ പൾപ് നിർമ്മാണത്തിനു വ്യാപകമായി ഇത് ഉപയോ​ഗിക്കാറുണ്ട്. ഈ വ്യവസായത്തെ കൂടുതൽ പരിപോഷിപ്പിക്കാനും വ്യവസായികളെ സഹായിക്കാനുമാണ് ഈ നയം നടപ്പിലാക്കാൻ ശ്രമിച്ചത് എന്ന വാദവും ഉയരുന്നു.

Eucalyptus controversy : യൂക്കാലി നട്ടാൽ നാടുമുടിയുമോ? കാടുമുടിയുമോ?
aswathy-balachandran
Aswathy Balachandran | Updated On: 29 May 2024 18:19 PM

തിരുവനന്തപുരം: കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്കു യൂക്കാലി മരങ്ങൾ നടാനുള്ള സർക്കാരിന്റെ തീരുമാനമാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. വിവാദ ഉത്തരവ് റദ്ദാക്കി വനം വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയതോടെ ചർച്ചകൾക്ക് താൽക്കാലികമായ ഒരു ഇടവേള വന്നിരിക്കുന്നു. എങ്കിലും എപ്പോൾ വേണമെങ്കിലും ഉയരാവുന്ന വിവാദം തന്നെയാണ് ഇത്.

പുതിയ തീരുമാനം അനുസരിച്ച് യൂക്കാലി മരങ്ങൾ മുറിച്ചു നീക്കാൻ മാത്രമാണ് അനുമതി നൽകി ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്. കെ എഫ്ഡിസി തോട്ടങ്ങളിൽ ഒരു വർഷത്തേക്കു യൂക്കാലി മരങ്ങൾ നടാൻ അനുമതി നൽകിയ മുൻ ഉത്തരവിലെ പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

 

വിമർശനങ്ങൾ

ഭൂമിയിലെ ജലം അമിതമായി വലിച്ചെടുക്കുന്നവയാണ് യൂക്കാലി എന്നാണ് എതിർക്കുന്നവർ പ്രധാനമായും പറയുന്നത്. കൂടാതെ ഇത് പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്നവ ആണെന്ന വിലയിരുത്തൽ നിലവിലുണ്ട്. യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നതു വിലക്കി 2017ൽ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നതും പ്രത്യേകം ഓർക്കണം.

 

യൂക്കാലിപ്റ്റസ്

ഔഷധ ഗുണമുള്ള “മിർട്ടേസീ” കുടുംബത്തിൽ പെട്ട യൂക്കാലിയുടെ ശാസ്ത്രീയ നാമം “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്നാണ്. മൃദുവായ തടിയുള്ള യൂക്കാലിപ്റ്റസ് ജനുസ്സിൽ 700-ൽ ഏറെ മരങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഓസ്ട്രേലിയയിലാണ്‌ യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നതായി പറയപ്പെടുന്നത്.

കേരളത്തിൽ മൂന്നാർ, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിൽ ഇത് വൻ‌തോതിൽ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ നീലഗിരി, കർണാടകം തുടങ്ങിയ സ്ഥലങ്ങളിലും ഇത് കൂടുതലായി കാണാം. കടും ചുവപ്പു നിറത്തിലും തേനിൻ്റെ നിറത്തിലുമുള്ള യൂക്കാലി തടി ഫർണിച്ചർ നിർമാതാക്കൾക്കു ഏറെ പ്രിയപ്പെട്ടതാണ്. കൂടാതെ കപ്പലുകൾ, കടൽപ്പാലങ്ങൾ, ടെലിഫോൺ തൂണുകൾ, വേലികൾ എന്നിവയുടെ നിർമാണത്തിനും തറ പാകുന്നതിനും ഇത് ഉപയോ​ഗിക്കുന്നു.

ALSO READ – അറബിക്കടലില്‍ ഭൂചലനം; കേരളത്തില്‍ സുനാമി വരുന്നു?

ഔഷധ നിർമ്മാണത്തിനും സുഗന്ധ ദ്രവ്യങ്ങൾ, സോപ്പുകൾ, മരുന്നുകൾ, മധുര പലഹാരങ്ങൾ, ശുചീകരണ ഉത്‌പന്നങ്ങൾ എന്നിങ്ങനെ ഒട്ടനവധി സാധനങ്ങൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കുന്നു. യൂക്കാലിപ്റ്റസ് ഓയിൽ ദന്ത സംരക്ഷണത്തിനും മോണ പഴുപ്പിനും സാഹായിക്കുന്നതാണ്.

 

ദൂഷ്യവശങ്ങൾ

  • ജല ഉപഭോഗം : യൂക്കാലിപ്റ്റസ് മരങ്ങൾക്ക് വളരാൻ വളരെയധികം വെള്ളം ആവശ്യമാണ്. അതിനാൽത്തന്നെ യൂക്കാലി തോട്ടമുള്ള പ്രദേശങ്ങളിൽ ജലക്ഷാമം ഉണ്ടായേക്കാം.
  • മണ്ണിൻ്റെ നശീകരണം : യൂക്കാലിപ്റ്റസ് മരങ്ങൾ മണ്ണിലേക്ക് ചില രാസ വസ്തുക്കൾ പുറപ്പെടുവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സമീപത്തു വളരുന്ന മറ്റ് സസ്യജാലങ്ങളുടെ വളർച്ചയെ തടയുന്നു. ജൈവ വൈവിധ്യം കുറയുന്നതിനും കാലക്രമേണ മണ്ണിൻ്റെ ശോഷണത്തിനും കാരണമാകും.
  • തീപിടുത്തം : യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിൽ തീ പിടിത്തത്തിന് കാരണമാകുന്ന എണ്ണകളുണ്ട്, കാട്ടുതീ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കും.
  • തദ്ദേശ സസ്യങ്ങളുടെ നാശം : ഇത് ചില തദ്ദേശീയരായ ചെടികളെ ഇല്ലാതാക്കും. കാലക്രമത്തിൽ ആ പ്രദേശത്ത് നില നിന്നിരുന്ന ആവാസവ്യവസ്ത ഇല്ലാതാകാനും ഇത് കാരണമാകും.പ്രധാന വിവാദവും വാദവുംകാട്ടിനുള്ളിലെ ജലാംശം ഇല്ലാതാവുന്നതിനു മാത്രമല്ല ഇതുകാരണം മൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനും അതുവഴി കാടിനോടടുത്ത് ജീവിക്കുന്ന മലയോര ജനതയുടെ ജീവിതം ദുരിതത്തിലാകുന്നതിനും ഇത് കാരണമാകും എന്ന വാദമാണ് പ്രധാനമായും നിലനിൽക്കുന്നത്.
  • യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017-ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. 2017-ലെ ഉത്തരവിനും 2021-ലെ വന നയത്തിനും കടക വിരുദ്ധമാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം.
  • ഈ തോട്ടങ്ങളിൽ അടിക്കാടുകൾ വളരുകയില്ല. ഇതോടെ മൃഗങ്ങൾക്ക് വെള്ളവും തീറ്റയും കിട്ടില്ല.

ഇത്തരം അധിനിവേശസസ്യങ്ങളുടെയൊന്നും നിർമാർജനം അത്ര എളുപ്പമല്ല. പേപ്പർ പൾപ് നിർമ്മാണത്തിനു വ്യാപകമായി ഇത് ഉപയോ​ഗിക്കാറുണ്ട്. ഈ വ്യവസായത്തെ കൂടുതൽ പരിപോഷിപ്പിക്കാനും വ്യവസായികളെ സഹായിക്കാനുമാണ് ഈ നയം നടപ്പിലാക്കാൻ ശ്രമിച്ചത് എന്ന വാദവും ഉയരുന്നു.

 

പോർച്ചു​ഗൽ തിരിച്ചറിയുന്നു

യൂക്കാലി മരങ്ങൾ തിങ്ങി വളരുന്ന നാടാണ് പോർച്ചു​ഗൽ. പേപ്പർ വ്യവസായത്തിനും ഇവിടെ സവിശേഷമായ ഒരു സ്ഥാനമുണ്ട്. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ദി പോർച്ചു​ഗൽ ന്യൂസ് പ്രസിദ്ധീകരിച്ച വിവരമനുസരിച്ച് ആളുകൾ യൂക്കാലിപ്റ്റസ് മരങ്ങളെ ഒഴിവാക്കാനാണ് ആ​ഗ്ര​ഹിക്കുന്നത്. ഇത് തീപ്പിടുത്ത സാധ്യത അല്ലെങ്കിൽ കാട്ടുതീയ്ക്കുള്ള സാധ്യത കൂട്ടുന്നു എന്നാണ് കണ്ടെത്തൽ.

യൂക്കാലി മരങ്ങൾ വളർത്തി നിരവധി തരത്തിൽ ഉപയോ​ഗിക്കുന്ന രാജ്യങ്ങളുണ്ട്. ചതുപ്പുകളാണ് ഇതിനായി അവർ കൂടുതലും തിരഞ്ഞെടുക്കുക. ഇന്ത്യയിലെ ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിലും യൂക്കാലി കൃഷി നടക്കുന്നതായി റിപ്പോർട്ട് ഉണ്ട്. അതുപോലെ പലയിടങ്ങളിലും ഇത് നടക്കുന്നും വ്യവസായിക ​ഗുണങ്ങൾ ഉണ്ടാക്കുന്നുമുണ്ട്.

പക്ഷെ തികച്ചും വിദേശിയായ യൂക്കാലി കേരളത്തിൻ്റെ മണ്ണിന് യോജ്യമല്ല എന്ന നിലപാട് നേരത്തെ തന്ന കൈക്കൊണ്ടതാണ് അദികൃതർ. അക്കേഷ്യ മരങ്ങൾ വച്ചു പിടിപ്പിച്ചപ്പോൾ ഉണ്ടായ ദോഷങ്ങൾ നാം കണ്ടതുമാണ്. ഈ വിഷയത്തിൽ എന്ത് തീരുമാനം എടുക്കുമ്പോഴും അതിൽ വിദ​ഗ്ധരുടെ കൂടി അഭിപ്രായം പരി​ഗണിക്കണം. അല്ലെങ്കിൽ അത് ഭാവിയിലുള്ള തലമുറയുടെ ഇവിടുത്തെ നിലനിൽപിനെ തന്നെ ബാധിച്ചേക്കാം. ജൈവ വൈവിധ്യം ഇല്ലാതെ കേരളം എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടാകും?