റോഡ് സൈഡ് സ്ഥലമാണോ വാങ്ങാന്‍ പോകുന്നത്? അതിന് മുമ്പ് ഇക്കാര്യം പരിശോധിച്ചോളൂ, ഇല്ലെങ്കില്‍ പണം പോകും
Important Factors to Consider Before Buying Land: ഏതെങ്കിലും സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള സ്ഥലമാണെങ്കില്‍ അത് പൊന്നുംവില കൊടുത്തും വാങ്ങിക്കാന്‍ ആളുകള്‍ റെഡിയാണ്. എല്ലാവര്‍ക്കും വേണ്ടത് റോഡ് സൈഡുള്ള സ്ഥലങ്ങളാണ്. അതിനാല്‍ ചോദിക്കുന്ന വിലകൊടുത്താണ് എല്ലാവരും ഇത് സ്വന്തമാക്കുന്നതും. എന്നാല്‍ ഇങ്ങനെ ഭൂമി വാങ്ങിക്കുന്നതിന് മുമ്പ് നിങ്ങള്‍ തീര്‍ച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കേരളത്തിന്റെ എവിടെ നോക്കിയാലും ഇന്ന് സ്ഥലം വില്‍പനയ്ക്ക് എന്ന ബോര്‍ഡ് കാണാം. അതും നിസാര വിലയ്ക്കല്ല ഇവയൊന്നും കച്ചവടം ചെയ്യുന്നത്. നഗരപ്രദേശമോ ഗ്രാമപ്രദേശമോ എന്നില്ലാതെ എവിടെയുള്ള സ്ഥലവും വലിയ വില കൊടുത്ത് വാങ്ങിക്കാന്‍ ആളുകളുണ്ട്.
ഏതെങ്കിലും സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള സ്ഥലമാണെങ്കില്‍ അത് പൊന്നുംവില കൊടുത്തും വാങ്ങിക്കാന്‍ ആളുകള്‍ റെഡിയാണ്. എല്ലാവര്‍ക്കും വേണ്ടത് റോഡ് സൈഡുള്ള സ്ഥലങ്ങളാണ്. അതിനാല്‍ ചോദിക്കുന്ന വിലകൊടുത്താണ് എല്ലാവരും ഇത് സ്വന്തമാക്കുന്നതും. എന്നാല്‍ ഇങ്ങനെ ഭൂമി വാങ്ങിക്കുന്നതിന് മുമ്പ് നിങ്ങള്‍ തീര്‍ച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
റോഡിനോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ വാങ്ങിക്കുന്നതിന് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പരിശോധിച്ചില്ലെങ്കില്‍ പണം പോകുന്നത് മാത്രമായിരിക്കും മിച്ചം. നിങ്ങള്‍ ഭൂമി വാങ്ങിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട സ്ഥലം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. കേരളത്തിലെ എല്ലാ നഗരസഭകളിലും നഗരസ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലും ഈ മാസ്റ്റര്‍ പ്ലാന്‍ ലഭ്യമാണ്.
നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരിക്കുന്ന ഭൂമി നഗരാസൂത്രണത്തിന്റെയോ മാസ്റ്റര്‍ പ്ലാനിന്റെയോ ഭാഗമായ സ്ഥലത്താണ് ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ അത് പ്രത്യേക സോണിന് കീഴില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും.
Also Read: Crime News: ആ മൊട്ടത്തലയനെ തേടി അയൽവാസിയിലേക്ക്; വളപട്ടണത്ത് കോടികൾ കവർന്നയാളെ പൊക്കിയ പോലീസ് ബുദ്ധി
ഇങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമികളില്‍ ഒരിക്കലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അതിനാല്‍ തന്നെ നിങ്ങള്‍ വാങ്ങിക്കാനുദ്ദേശിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചുറപ്പിക്കുന്നത് ഗുണം ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതി ലഭിക്കുമോ എന്ന കാര്യം പരിശോധിച്ചതിന് ശേഷം മാത്രം വീട് മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനായി പ്രസ്തുത സ്ഥലം വാങ്ങിക്കുക.
ഇതുമാത്രമല്ല, റോഡുകള്‍ക്ക് വീതി കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥലത്താണ് നിങ്ങളുടെ ഭൂമി നിലനില്‍ക്കുന്നതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ സാധ്യത കുറവാണ്. റോഡിന് വീതി കൂട്ടിയതിന് ശേഷം, റോഡും ഭൂമിയും തമ്മില്‍ കൃത്യമായ അകലം നിര്‍ണയിച്ചതിന് ശേഷം ബാക്കി വരുന്ന സ്ഥലത്ത് മാത്രമേ നിങ്ങള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂ.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ നിക്ഷേപം എന്ന നിലയില്‍ മാത്രമാണ് നിങ്ങള്‍ ഭൂമി വാങ്ങിക്കുന്നത് എങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കുറച്ച് നാളുകള്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് ഈ ഭൂമി വില്‍ക്കേണ്ടതായി വരുന്ന സമയത്ത് വാങ്ങിക്കുവാന്‍ ആളുകളെ ലഭിക്കാതെ വരും എന്നതാണ് വസ്തുത.