Ernakulam- Kochuveli Memu Service: 12 സ്റ്റോപ്പുകൾ, 12 കോച്ചുകൾ; എറണാകുളം – തിരുവനന്തപുരം മെമു സർവീസ് ഇന്ന് മുതൽ
Ernakulam- Kochuveli Memu Service Starts Today: എറണാകുളം - കൊച്ചുവേളി അൺറിസർവ്ഡ് സ്പെഷ്യൽ മെമു എക്‌സ്പ്രസിന് 12 സ്റ്റോപ്പുകളാണുളാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. രാവിലെ 9.10നാണ് എറണാകുളം ജങ്ഷനിൽ നിന്ന് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഈ സർവീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരുന്ന വിധമാണ്.
തിരുവനന്തപുരം: ന്യൂഇയർ തിരക്ക് പരിഗണിച്ച് എറണാകുളത്ത് നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് (തിരുവനന്തപുരം നോർത്ത) അനുവദിച്ച സ്പെഷ്യൽ മെമു സർവീസ് ഇന്ന് മുതൽ ആരംഭിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി) തിരിച്ചുമുള്ള മെമു സർവീസാണ് റെയിൽവെ പ്രഖ്യാപിച്ചത്. 12 കോച്ചുകളാണ് ഈ മെമു സർവീസിലുള്ളത്. ഡിസംബർ 30, 31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് ഈ മെമു സ്പെഷ്യൽ സർവീസ് നടത്തുക. രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരിച്ച് വൈകിട്ടോടെ എറണാകുളത്ത് എത്തുന്ന രീതിയിലാണ് സർവീസ്. 06065/06066 എന്നിങ്ങനെയാണ് ട്രെയിൻ നമ്പരുകൾ. എറണാകുളം – കൊച്ചുവേളി അൺറിസർവ്ഡ് സ്പെഷ്യൽ മെമു എക്‌സ്പ്രസിന് 12 സ്റ്റോപ്പുകളാണുളാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. രാവിലെ 9.10നാണ് എറണാകുളം ജങ്ഷനിൽ നിന്ന് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഈ സർവീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരുന്ന വിധമാണ്.
ALSO READ: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
മെമു ട്രെയിൻ സ്റ്റോപ്പുകൾ
12 ജനറൽ കോച്ചുകളുള്ള മെമു ട്രെയിനാണ് എറണാകുളം കോട്ടയം വഴി തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തുക. വൈക്കം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂർ, വർക്കല എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. 09:10ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 09:42 വൈക്കം, 10:06 കോട്ടയം, 10:31 തിരുവല്ല, 10:42 ചെങ്ങന്നൂർ, 10:54 മാവേലിക്കര, 11:03 കായംകുളം, 11:13 ഓച്ചിറ, 11:22 കരുനാഗപ്പള്ളി, 11:32 ശാസ്താംകോട്ട, 11:49 കൊല്ലം, 12:01 പറവൂർ, 12:11 വർക്കല സ്റ്റേഷനുകൾ പിന്നിട്ടാണ് കൊച്ചുവേളിയിലേക്ക് എത്തിച്ചേരുന്നത്.
മടക്കയാത്രയിൽ 12:55ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, 01:26 വർക്കല, 01:32 പറവൂർ, 01:50 കൊല്ലം, 01:59 ശാസ്താംകോട്ട, 02:09 കരുനാഗപ്പള്ളി, 02:18 ഓച്ചിറ, 02:27 കായംകുളം, 02:37 മാവേലിക്കര, 02:49 ചെങ്ങന്നൂർ, 02:58 തിരുവല്ല, 03:25 കോട്ടയം, 03:47 വൈക്കം സ്റ്റേഷനുകൾ പിന്നിട്ടാണ് 04:35ന് എറണാകുളം ജങ്ഷനിൽ എത്തുക.
അവധികാല തിരക്ക് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ
ക്രിസ്മസ്, പുതുവർഷ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ അനുവദിച്ചിരുന്നു. കേരളത്തിലേക്കും കേരളത്തിൽ നിന്ന് പുറത്തേക്കുമാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ക്രിസ്മസ് ആഘോഷം പ്രമാണിച്ച് വിവിധ റെയിൽവേ സോണുകളിലായി ആകെ 149 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് അനുവദിച്ചിരുന്നത്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.