5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi: രാഷ്ട്രീയവും സിനിമയും വേറെയെന്ന് തിരിച്ചറിയണം; സുരേഷ് ഗോപിയുടെ അറബിക്കടല്‍ പരാമര്‍ശത്തില്‍ ജയരാജന്‍

EP Jayarajan Against Suresh Gopi: പദവിക്ക് ചേരാത്തതും അപക്വമായ പ്രതികരണമാണ് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത്. രാഷ്ട്രീയവും സിനിമയും വേര്‍തിരിച്ചു കാണാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അത് സുരേഷ് ഗോപി തിരുത്തണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

Suresh Gopi: രാഷ്ട്രീയവും സിനിമയും വേറെയെന്ന് തിരിച്ചറിയണം; സുരേഷ് ഗോപിയുടെ അറബിക്കടല്‍ പരാമര്‍ശത്തില്‍ ജയരാജന്‍
ഇപി ജയരാജന്‍, സുരേഷ് ഗോപി Image Credit source: Social Media
shiji-mk
Shiji M K | Published: 03 Apr 2025 07:41 AM

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ കേരളം പാസാക്കിയ പ്രമേയത്തില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. കേരളത്തെയും നിയമസഭയെയും സുരേഷ് ഗോപി അവഹേളിച്ചു എന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഭരണഘടനാപരമായി പാസാക്കിയ പ്രമേയത്തെ ആണ് സുരേഷ് ഗോപി അവഹേളിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പദവിക്ക് ചേരാത്തതും അപക്വമായ പ്രതികരണമാണ് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത്. രാഷ്ട്രീയവും സിനിമയും വേര്‍തിരിച്ചു കാണാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അത് സുരേഷ് ഗോപി തിരുത്തണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

അതേസമയം, വഖഫ് ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. വഖഫ് ഭേദഗതി ബില്‍ നാളെ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Also Read: WAQF Bill: വഖഫ് ഭേദഗതി ബിൽ; കേരളം പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി

വഖഫ് ബില്ലുമായി നടന്ന ചര്‍ച്ചയില്‍ സിപിഎം എംപി കെ രാധാകൃഷ്ണന്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചിരുന്നു. രാധാകൃഷ്ണന്റെ പ്രസംഗത്തിന് ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന ദിലീപ് സൈകിയയുടെ ചോദ്യത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരിഹാസം.