Tirur Angadi Nercha: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു;17 പേർക്ക് പരിക്ക്

Elephant Turns Violent in Tirur Angadi Nercha: ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ച ഞാറാഴ്ച വൈകീട്ടോടെയാണ് കൊടിയേറിയത്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ആയിരുന്നു നേർച്ച.

Tirur Angadi Nercha: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു;17 പേർക്ക് പരിക്ക്

ബി.പി അങ്ങാടി നേർച്ചയ്‌ക്കിടെ ആന ഇടഞ്ഞു

Updated On: 

08 Jan 2025 06:32 AM

മലപ്പുറം: തിരൂർ ബി.പി അങ്ങാടി നേർച്ചയ്‌ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ ആണ് ഇടഞ്ഞത്. നേർച്ചയുടെ സമാപന ദിവസമായ ബുധനാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. പെട്ടിവരവ് ജാറത്തിന് മുന്നിൽ എത്തിയപ്പോഴാണ് ആന ഇടഞ്ഞത്.

സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ഉടൻ തന്നെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.30 മണിയോടെ ആനയെ തളച്ചു.

ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ച ഞാറാഴ്ച വൈകീട്ടോടെയാണ് കൊടിയേറിയത്.  മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നേർച്ച സമാപിച്ചത് ചൊവ്വാഴ്ചയാണ്. ഞായറാഴ്ച രാവിലെ 11 മണിക്ക് അങ്ങാടി മീൻ മാർക്കറ്റിൽ നിന്ന് അരിച്ചാക്കുകളേന്തി ജാറത്തിലേക്ക് കഞ്ഞിക്കാരുടെ വരവോടെയാണ് നേർച്ച ആരംഭിച്ചത്. 10 ആനകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് നേർച്ച.

പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി