Kallekulangara Rajagopalan: ഗജവീരൻ കല്ലേക്കുളങ്ങര രാജഗോപാലൻ ചരിഞ്ഞു
Elephant Kallekulangara Rajagopalan: വാത രോഗത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലിരിക്കെയാണ് കല്ലേക്കുളങ്ങര രാജഗോപാലൻ ചരിഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ രോഗം മൂർച്ഛിച്ചതോടെയാണ് ചരിഞ്ഞത്. ആനപ്രേമികൾക്കിടയിൽ എമൂർ ഭഗവതിയുടെ മാനസപുത്രൻ എന്നാണ് കല്ലേകുളങ്ങര രാജഗോപാലൻ അറിയപ്പെട്ടിരുന്നത്.
പാലക്കാട്: ഗജവീരൻ കല്ലേക്കുളങ്ങര രാജഗോപാലൻ (Kallekulangara Rajagopalan) ചരിഞ്ഞു. പാലക്കാട് കല്ലേക്കുളങ്ങര എമൂർ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 70 വയസ് പ്രായമുള്ള കൊമ്പനാനയാണ് ചൊവ്വാഴ്ച ചരിഞ്ഞത്.
വാത രോഗത്തെ തുടർന്ന് ആനക്ക് ഒരാഴ്ചയായി ചികിത്സ നൽകി വരികയായിരുന്നു. ചൊവ്വാഴ്ച വീണ്ടും രോഗം മൂർച്ഛിക്കുകയായിരുന്നു. ആനപ്രേമികൾക്കിടയിൽ ‘എമൂർ ഭഗവതിയുടെ മാനസപുത്രൻ’ എന്നായിരുന്നു കല്ലേകുളങ്ങര രാജഗോപാലൻ അറിയപ്പെട്ടത്.
56 വർഷമായി എമൂർ ഭഗവതി ക്ഷേത്ര ദേവസ്വത്തിന്റെ കീഴിലുണ്ടായിരുന്ന ആനയാണ് കല്ലേക്കുളങ്ങര രാജഗോപാലൻ. 10 വയസുള്ളപ്പോഴാണ് മലമ്പുഴ കാടുകളിൽ നിന്നും ലഭിച്ച ആനക്കുട്ടി ആദ്യമായി എമൂർ ക്ഷേത്രത്തിലെത്തുന്നത്. പിന്നീട് നാടിനും ആനപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട ആനയായി രാജഗോപാലൻ മാറുകയായിരുന്നു.