5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Edakochi Elephant Attack: ഇടക്കൊച്ചിയിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; മൂന്ന് കാറുകൾ തകർത്തു

Elephant Attack In Edakochi Temple Festival: ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച കൂട്ടോളി മഹാദേവൻ എന്ന ആനയാണ് പരിപാടിക്കിടെ ഇടഞ്ഞത്. മൂന്ന് കാറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങൾ തകർത്തതായാണ് റിപ്പോർട്ട്. നിലവിൽ ആളുകൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

Edakochi Elephant Attack: ഇടക്കൊച്ചിയിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; മൂന്ന് കാറുകൾ തകർത്തു
ഉത്സവത്തിനിടെ വിരണ്ടോടിയ ആന Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 05 Mar 2025 20:25 PM

കൊച്ചി: എറണാകുളം തോപ്പും പടിക്കടുത്ത് ആന ഇടഞ്ഞു. ക്ഷേത്രേത്സവത്തിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച കൂട്ടോളി മഹാദേവൻ എന്ന ആനയാണ് പരിപാടിക്കിടെ ഇടഞ്ഞത്. മൂന്ന് കാറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങൾ തകർത്തതായാണ് റിപ്പോർട്ട്. നിലവിൽ ആളുകൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

ക്ഷേത്രത്തന് സമീപത്തെ മൈതാനത്താണ് ആന നിന്നിരുന്നത്. ആന ഇട‍ഞ്ഞ സമയത്ത് ഏതാനും പേർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. അതേസമയം, ആനയെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റേതെങ്കിലും പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൂടാതെ മാനദണ്ഡങ്ങൾ പാലിച്ചാണോ ആനയെ എഴുന്നള്ളിപ്പിന് എത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ അറിയാനുണ്ട്.

തിരുവല്ലയിൽ ആനയിടഞ്ഞു; വിരണ്ടയാന മറ്റൊരാനയെ കുത്തി

പത്തനംതിട്ട തിരുവല്ലയിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വിരണ്ടയാന മറ്റൊരാനയെ കുത്തി. ഉത്സവ എഴുന്നള്ളിപ്പിനിടെയാണ് വിരണ്ടോടിയ ആന മറ്റൊരാനയെ കുത്തിയത്. സംഭവത്തിൽ ആന വിരണ്ടത് കണ്ട് ഓടിയവർക്കും ആന പുറത്തിരുന്നവർക്കും ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടൻ എന്ന വിളിപ്പേരുള്ള ആനയാണ് പരിഭ്രാന്തി ശ്രിഷ്ടിച്ചത്. തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെയാണ് കുത്തിയത്.

ഉണ്ണിക്കുട്ടന്റെ കുത്തേറ്റ് മുന്നോട്ട് നീങ്ങിയ ജയരാജൻ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടിമാറുകയായിരുന്നു. ഇതോടെ ജയരാജന് മുകളിൽ ഇരുന്നിരുന്ന കീഴ്ശാന്തി ശ്രീകുമാർ താഴേക്ക് വീഴുകയും ചെയ്തു. എങ്കിലും ജയരാജൻ എന്ന ആന ശാന്തനായതിനാൽ വലിയ അപകടമാണ് ഒഴിവായത്.