Thiruvalla Temple Elephant Attack: തിരുവല്ലയില്‍ ആനയിടഞ്ഞു; ഉത്സവത്തിനിടെ വിരണ്ടയാന മറ്റൊരാനയെ കുത്തി, പത്ത് പേര്‍ക്ക് പരിക്ക്

Elephant Attack in Temple: ഉണ്ണിക്കുട്ടന്റെ കുത്തേറ്റ് മുന്നോട്ട് നീങ്ങിയ ജയരാജന്‍ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയ്ക്ക് സമീപത്തിലേക്ക് ഓടി. ഇതോടെ ജയരാജന് മുകളില്‍ ഇരുന്നിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ താഴേക്ക് പതിച്ചു. എങ്കിലും ആന ശാന്തനായതിനാല്‍ വലിയ അപകടം ഒഴിവായി.

Thiruvalla Temple Elephant Attack: തിരുവല്ലയില്‍ ആനയിടഞ്ഞു; ഉത്സവത്തിനിടെ വിരണ്ടയാന മറ്റൊരാനയെ കുത്തി, പത്ത് പേര്‍ക്ക് പരിക്ക്

ആനയിടഞ്ഞു

Published: 

03 Mar 2025 07:21 AM

തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. ഉത്സവ എഴുന്നള്ളിപ്പിനിടെ വിരണ്ട ആന മറ്റൊരാനയെ കുത്തുകയായിരുന്നു. ഇത് പരിഭ്രാന്തി സൃഷ്ടിച്ചു. ആന വിരണ്ടത് കണ്ട് ഓടിയവര്‍ക്കും ആന പുറത്തിരുന്നവര്‍ക്കും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് വിരണ്ട് കൂടെയുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജന്‍ എന്ന ആനയെ കുത്തിയത്.

ഉണ്ണിക്കുട്ടന്റെ കുത്തേറ്റ് മുന്നോട്ട് നീങ്ങിയ ജയരാജന്‍ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയ്ക്ക് സമീപത്തിലേക്ക് ഓടി. ഇതോടെ ജയരാജന് മുകളില്‍ ഇരുന്നിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ താഴേക്ക് പതിച്ചു. എങ്കിലും ആന ശാന്തനായതിനാല്‍ വലിയ അപകടം ഒഴിവായി.

ജയരാജനെ കുത്തിയ ഉണ്ണിക്കുട്ടന്‍ ശാസ്താംനടയ്ക്ക് സമീപത്തേക്കായിരുന്നു ഓടിയത്. ആനയുടെ പുറത്തിരുന്ന അനൂപിന് നിലത്തുവീണ് സാരമായി പരിക്കേറ്റു. മാര്‍ച്ച് രണ്ടിന് ഞായറാഴ്ച വൈകീട്ട് നടന്ന ശ്രീബലി എഴുന്നള്ളിപ്പില്‍ രണ്ടാം വലത്തിനിടെയാണ് ഗരുഡമാടത്തറയ്ക്ക് സമീപം ആനകള്‍ ഏറ്റുമുട്ടിയത്.

രണ്ടാനകളും വിരണ്ട് ഓടിയെങ്കിലും ഉടന്‍ തന്നെ തളയ്ക്കാന്‍ സാധിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഞായറാഴ്ച രാവിലെ നടന്ന എഴുന്നള്ളത്തിലും ഉണ്ണിക്കുട്ടന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായാണ് വിവരം. ആനപ്പുറത്തിരുന്നവരെ ഇറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. ആനയെ വീണ്ടും വൈകീട്ട് എഴുന്നള്ളിച്ചതില്‍ ഭക്തര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Also Read: Pathanamthitta Double Murder: പത്തനംതിട്ടയില്‍ ഇരട്ടകൊലപാതകം; ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു

പരിക്കേറ്റ ശ്രീലക്ഷ്മി, ശ്രേയ, ശോഭ, രേവമ്മ, രാമചന്ദ്രന്‍, രമേശ്, ശശികല, അശോകന്‍ എന്നിവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കീഴ്ശാന്തി ശ്രീകുമാറിന് കാലിന് പൊട്ടലും അനൂപിന്റെ തലയുടെ പിന്നില്‍ മുറിവേറ്റിട്ടുമുണ്ടെന്ന് ഇവരെ ചികിത്സിച്ച തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ അധികൃതര്‍ അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Related Stories
NH 544: ചാലക്കുടി – അങ്കമാലി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ചെറുവാഹനങ്ങൾക്ക് താത്കാലിക പാത
ITI Girl Students Clash: നെയ്യാറ്റിൻകരയിൽ ഐടിഐ വിദ്യാർഥിനികൾ തമ്മിൽ സംഘർഷം; മൂന്ന് പേർ ആശുപത്രിയിൽ
IB Officer Death Case: ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തി; പ്രതി ഒളിവിൽ തന്നെ
Kerala Lottery Result Today: ഇന്നത്തെ ലക്ഷാധിപതി നിങ്ങളോ? നിർമ്മൽ ഭാ​ഗ്യക്കുറി ലോട്ടറി ഫലം പ്രഖ്യാപിച്ചു
MM Mani Health: എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം; തീവ്ര പരിചരണ വിഭാഗത്തിൽ തുടരും
Gokulam Gopalan: എമ്പുരാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് കഷ്ടകാലം; ആന്റണി പെരുമ്പാവൂരിന് പോയത് രണ്ട് ലക്ഷം; ഗോകുലം ഗോപാലന് ‘പണി’ ഇഡി വക
വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം