Wayanad By Election Result 2024 Live: ലോക്സഭയിലേക്ക് പ്രിയങ്കയെ ‘കൈപിടിച്ചു’ കയറ്റി വയനാട്; ജയം നാല് ലക്ഷത്തിൽ അധികം ഭൂരിപക്ഷത്തിൽ
Wayanad By - Election Result 2024 Counting Live Updates : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. എട്ട് മണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.
വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല ജയം. നാല് ലക്ഷത്തിൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷം നേടിയാണ് പ്രിയങ്കുടെ ജയം. പ്രിയങ്കയുടെ രാഷ്ട്രീയ കരിയറിലെ ആദ്യ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും ബിജെപിക്കും ലഭിച്ച വോട്ടിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിട്ടുണ്ട്. എൽഡിഎഫിൻ്റെ സത്യൻ മൊകേരി 2.11 ലക്ഷം വോട്ട് നേടി. ബിജെപിയുടെ നവ്യ ഹരിദാസിന് ലഭിച്ചത് 1.09 ലക്ഷം വോട്ടാണ്.
LIVE NEWS & UPDATES
-
Wayanad By Election 2024 Result Breaking : പ്രിയങ്കയ്ക്ക് അത്യുജ്ജ്വല ജയം
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രിസൻ്റെ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല ജയം. 6,17,942 വോട്ടുകൾ നേടിയ പ്രിയങ്കയുടെ വിജയം 4,08,036 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. മെയിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയ 3.80 ലക്ഷത്തിൽ അധികം ഭൂരിപക്ഷം മറികടന്നാണ് പ്രിയങ്കയുടെ ജയം. സിപിഐയുടെ സത്യൻ മൊകേരി 2.11 ലക്ഷം വോട്ട് നേടി. ബിജെപിയുടെ നവ്യ ഹരിദാസ് 1.09 ലക്ഷം വോട്ടാണ് നേടിയത്.
-
Wayanad Election Result 2024 : മൂന്ന് ലക്ഷം ഭൂരിപക്ഷം പിന്നിട്ട് പ്രിയങ്ക ഗാന്ധി
പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളാണ് പ്രിയങ്ക ഇതുവരെ നേടിട്ടുള്ളത്. 1.72 ലക്ഷം വോട്ടുകളാണ് എൽഡിഎഫിൻ്റെ സത്യൻ മൊകേരി നേടിയത്. ഒരു ലക്ഷത്തിൽ താഴെയാണ് ബിജെപിക്ക് ലഭിച്ച വോട്ടുകൾ
-
Wayanad By-Election Result 2024 Breaking: പ്രിയങ്കയുടെ ഭൂരിപക്ഷം 2 ലക്ഷമായി
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം പിന്നിട്ടു.
-
Chelakkara By-Election Result: ചേലക്കരയിൽ ഇടത് ആഹ്ലാദപ്രകടനം
വൻ ഭൂരിപക്ഷം നിലനിൽക്കെ ചേലക്കരയിൽ ഇടതുപക്ഷത്തിൻ്റെ ആഹ്ലാദപ്രകടനം. ചേലക്കര പിടിക്കുമെന്ന് പറഞ്ഞ യുഡിഎഫിന് തിരിച്ചടിയാണ് ഇടതിൻ്റെ വിജയം.
-
Wayanad By Election Result 2024 : പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷം പിന്നിട്ടു
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടു. 1,08,558 വോട്ടിൻ്റെ ഭൂരിപക്ഷം നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ എണ്ണിയ വോട്ടിൽ നിന്നും 65 ശതമാനത്തിൽ അധികവും പ്രിയങ്കയ്ക്ക് ലഭിച്ചു
-
Wayanad Parliament By Election Result 2024 : ഭൂരിപക്ഷം നാല് ലക്ഷം ആകുമോ?
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്ക് പ്രകാരം വയനാട്ടിൽ ഇതുവരെ എണ്ണിയ 70 ശതമാനം വോട്ടുകൾ പ്രിയങ്കയ്ക്ക് ലഭിച്ചു. 50,000 വോട്ടിൻ്റെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.
-
Wayanad By Poll Result Updates : അരലക്ഷം പിന്നിട്ടു പ്രിയങ്കയുടെ ഭൂരിപക്ഷം
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 50,000 പിന്നിട്ടു. 53,510 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് ഇതുവരെ ലഭിച്ചത്.
-
Wayanad By Election 2024 Update : പ്രിയങ്കയുടെ ഭൂരിപക്ഷം കാൽലക്ഷം പിന്നിട്ടു
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 30,000ത്തിലേക്ക് അടക്കുന്നു. മറ്റ് മുന്നണികളുടെ സ്ഥാനാർഥികൾ ഏറെ പിന്നിൽ
-
Wayanad Election Update : പ്രിയങ്കയുടെ ഭൂരിപക്ഷം 3000 പിന്നിട്ടു
വോട്ടിങ് മെഷിൻ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ വയനാട്ടിൽ പ്രിയങ്കയുടെ ഭൂരപിക്ഷം 4000ത്തിന് അരികിൽ എത്തി.
-
Wayanad By Election Result Breaking : വയനാട്ടിൽ ഇവിഎമ്മിൻ്റെ എണ്ണൽ തുടങ്ങി
വയനാട്ടിൽ ഇവിഎം മെഷനിൽ നിന്നുള്ള വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യഫലങ്ങൾ പുറത്ത് വരുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 2300 ആയി.
-
Wayanad Election Updates : പോസ്റ്റൽ വോട്ട് മുതൽ പ്രിയങ്കയുടെ തേരോട്ടം
വയനാട്ടിൽ ആദ്യ ഫലസൂചനകൾ പുറത്ത് വന്നതോടെ കോൺഗ്രസിൻ്റെ പ്രിയങ്ക ഗാന്ധിക്ക് മുന്നേറ്റം. പോസ്റ്റൽ വോട്ടലുകൾ എണ്ണി തുടങ്ങിയപ്പോൾ 60 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രെൻഡ് രേഖപ്പെടുത്തുന്നത്. മെഷിൻ വോട്ടുകൾ 8.30ന് ആകും എണ്ണി തുടങ്ങുക
-
Wayanad By Election Updates : വോട്ടെണ്ണൽ തുടങ്ങി
വയനാട് പാർലമെൻ്റ് ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റ് വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പോസ്റ്റൽ, ഹോം വോട്ടുകളായി തരംതിരിച്ചു
-
Wayanad By Poll Updates : സ്ട്രോങ് റൂം തുറന്നു
സ്ട്രോങ് റൂമുകൾ തുറന്നു. വോട്ടെണ്ണൽ അൽപ്പസമയത്തിനകം. വയനാട്ടിൽ വോട്ടെണ്ണല്ലിന് എല്ലാ സജ്ജമെന്ന് ജില്ല ഭരണകൂടം
-
സ്ട്രോങ് റൂമുകൾ തുറന്നു
വയനാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അല്പസമയത്തിനകം. വോട്ടെണ്ണലിനായി മണ്ഡലത്തിലെ സ്ട്രോങ് റൂമുകൾ തുറന്നു. വയനാട്ടിലെ സ്ട്രോങ് റൂം ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ സന്ദർശിച്ചു.
-
എട്ട് മണി മുതൽ വോട്ടെണ്ണൽ; ആദ്യമെണ്ണുക തപാൽ വോട്ടുകൾ
തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. കല്പറ്റ എസ്കെഎംജെ സ്കൂളിൽ തന്നെയാണ് തപാൽ വോട്ടുകൾ എണ്ണുന്നത്. 24 ടേബിളുകൾ തപാൽ വോട്ടുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. 8.30 മുതൽ ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
-
വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ
മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ. കല്പറ്റ, മാനന്തവാടി, ബത്തേരി എന്നീ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ കല്പറ്റ എസ്കെഎംജെ സ്കൂളിൽ എണ്ണും. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത് അമല്‍ കോളജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്റ് ബില്‍ഡിൽങിൽ വച്ചാണ്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കൂടത്തായി സെന്റ് മേരീസ് എല്‍പി സ്കൂളിൽ വച്ചും നടക്കും.
-
പ്രിയങ്ക ഗാന്ധി ജയമുറപ്പിച്ചു?
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ തന്നെ വയനാട് ലോക്സഭാമണ്ഡലത്തിലെ ഫലം ഏറെക്കുറെ തീരുമാനിക്കപ്പെട്ടിരുന്നു. ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തന്നെ മണ്ഡലത്തിൽ വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരേയൊരു ചോദ്യം റെക്കോർഡ് ഭൂരിപക്ഷമുണ്ടാവുമോ എന്നത് മാത്രമാണ്.
Published On - Nov 23,2024 6:24 AM