Lok Sabha Election Result 2024 : കെ. സുരേന്ദ്രൻ ഉൾപ്പെടെ 8 ബി.ജെ.പി. സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച പണം പോയി
K Surendran Lok sabha Election Result 2024: 1,41,045 വോട്ട് സുരേന്ദ്രൻ നേടിയെങ്കിലും ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്നു ലഭിച്ചില്ലെങ്കിൽ ജാമ്യസംഖ്യ നഷ്ടപ്പെടും.
തിരുവനന്തപുരം: വയനാട്ടിൽ ബി ജെ പിയ്ക്ക് വേണ്ടി മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു കെട്ടിവച്ച കാശ് പോയതായി റിപ്പോർട്ട്. വയനാട്ടിൽ വോട്ട് വിഹിതം ഉയർത്താനായെങ്കിലും പണം പോയതായാണ് വിവരം.
1,41,045 വോട്ട് സുരേന്ദ്രൻ നേടിയെങ്കിലും ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്നു ലഭിച്ചില്ലെങ്കിൽ ജാമ്യസംഖ്യ നഷ്ടപ്പെടും. 10.84 ലക്ഷം വോട്ടാണ് വയനാട്ടിൽ ഉള്ളത്. കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, ചാലക്കുടി, മാവേലിക്കര എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടതായാണ് സൂചന.
മധ്യപ്രദേശിൽ കോൺഗ്രസിലെ 369-ൽ 321 പേർക്കും കെട്ടി വെച്ച പണം പോയി
മധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസിലെ 369 സ്ഥാനാർത്ഥികളിൽ 321 പേർക്കും കെട്ടി വെച്ച പണം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 12,500 മുതൽ 25000 രൂപ വരെയാണ് സ്ഥാനാർത്ഥികൾക്ക് നഷ്ടമായി എന്നാണ് വിവരം. മധ്യപ്രദേശിലെ എല്ലാ സീറ്റിലും ബി ജെ പി ജയിച്ചിരുന്നു.
മധ്യപ്രദേശിൽ 40 വർഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു ചരിത്രവിജയം സംഭവിക്കുന്നത്. 26 മണ്ഡലങ്ങളിൽ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വോട്ടുകൾക്കാണ് ബി ജെ പിയുടെ വിജയിച്ചത്. ബിജെപിക്ക് 59.3 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്.
2019 ലെ തിരഞ്ഞെടുപ്പിനേക്കാൾ 1.3 ശതമാനത്തിന്‍റെ വര്‍ധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.
പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് അടിപതറിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേരി ആന്‍ഡ് ദാമന്‍ ദിയൂ, ഹിമാചല്‍പ്രദേശ്, ജമ്മു ആന്‍ഡ് കശ്‌മീര്‍, ലഡാക്ക്, മധ്യപ്രദേശ്, മിസോറാം, ദില്ലി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഒരു കോണ്‍ഗ്രസ് എം പി പോലും ഇത്തവണയില്ല.