മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
Elderly Woman's Burnt Body Found in Bathroom in Mattannur: കുളിമുറിയ്ക്ക് അകത്ത് തന്നെ വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഒരു അടുപ്പുണ്ട്. ഇതിൽ നിന്നും തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ആണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിലിലെ വീട്ടിൽ തനിച്ച് താമസിച്ചിരുന്ന എൺപത്തിയഞ്ച് വയസ്സുളള പുഷ്പവതി അമ്മയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ടത്. കുളിമുറിയ്ക്ക് അകത്ത് തന്നെ വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഒരു അടുപ്പുണ്ട്. ഇതിൽ നിന്നും തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ആണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുളിമുറിയുടെ വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: പെരുമ്പാവൂരിൽ പുഴയരികിലെ പാറയിൽനിന്ന് കാൽവഴുതി വീണ് കോളജ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു
പെരുമ്പാവൂരിൽ കോളജ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു
പെരുമ്പാവൂരിലെ മുടിക്കലിൽ പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വീണ് കോളജ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു. മുടിക്കൽ സ്വദേശി പുളിക്കകുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഫാത്തിമയ്ക്കൊപ്പം സഹോദരി ഫർഹത്തും (15) വെള്ളത്തിൽ വീണിരുന്നെങ്കിലും രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം.
പുഴയരികിൽ നടക്കാൻ ഇറങ്ങിയതായിരുന്നു ഫാത്തിമയും ഫർഹത്തും. നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ വിശ്രമിക്കുമ്പോഴാണ് കാൽവഴുതി വെള്ളത്തിൽ വീണത്. സംഭവം നടന്ന സമയത്ത് സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ ഫർഹത്തിനെ ഉടൻ രക്ഷപ്പെടുത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘം എത്തി രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ മാർത്തോമ കോളേജ് വിദ്യാർത്ഥിനിയാണ് ഫാത്തിമ.