5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Stray Dog Attack : ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; അതിദാരുണം

Stray Dog Attack Alappuzha : മുഖത്ത് മാരകമായ മുറിവേറ്റു. കണ്ണുകളടക്കം പുറത്തുവന്ന നിലയിലാണെന്ന് ദൃക്‌സാക്ഷികള്‍. മുഖത്ത് കടിയേറ്റതിന്റെ നിരവധി പാടുകളുണ്ട്. മകനും കൊച്ചുമക്കളും പുറത്തു പോയ സമയത്താണ് നായ ആക്രമിച്ചത്. മകന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ എത്തിയപ്പോഴേക്കും നായ ആക്രമിച്ച് കഴിഞ്ഞിരുന്നു

Stray Dog Attack : ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; അതിദാരുണം
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 24 Dec 2024 21:14 PM

ആലപ്പുഴ: വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആലപ്പുഴ തകഴി അരയൻചിറ സ്വദേശി കാർത്യായനിയാണു (81) മരിച്ചത്. അഴിക്കലിൽ മകൻ പ്രകാശന്റെ വീട്ടിൽ എത്തിയതായിരുന്നു കാർത്യായനി. വീട്ടുമുറ്റത്ത് ഇരിക്കുമ്പോള്‍ നായ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. വൈകിട്ട് നാലരയോടെയാണ് അതിദാരുണമായ സംഭവം നടന്നത്. നായ കാര്‍ത്യായനിയുടെ മുഖം കടിച്ചുകീറിയെന്നാണ് റിപ്പോര്‍ട്ട്. കണ്ണുകളടക്കം പുറത്തുവന്ന നിലയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുഖത്ത് കടിയേറ്റതിന്റെ നിരവധി പാടുകളുണ്ട്. മകനും കൊച്ചുമക്കളും പുറത്തു പോയ സമയത്താണ് നായ ആക്രമിച്ചത്. മകന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ എത്തിയപ്പോഴേക്കും നായ ആക്രമിച്ച് കഴിഞ്ഞിരുന്നു.

Read Also : മുൻവൈരാഗ്യത്തിൻ്റെ പേരിൽ വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം; യുട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മുഖത്ത് മുഴുവന്‍ ചോരയുമായി നിലത്ത് വീണു കിടക്കുന്ന നിലയിലാണ് കാര്‍ത്യായനിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നായ കടിച്ചാല്‍

നായയുടെ കടിയേറ്റാല്‍ ആദ്യം കടിയേറ്റ ഭാഗം കഴുകി വൃത്തിയാക്കണം. ചെറിയ പരിക്കാണെങ്കില്‍ പോലും കഴുകണം. നന്നായി കഴുകുന്നന്നതിലൂടെ ഒരു പരിധി വരെ അണുക്കളെ പുറത്തുകളയാം. ഒട്ടും സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുന്നതാണ് പ്രധാന ഘട്ടം. ചെറിയ മുറിവാണെങ്കില്‍ പോലും അത് നിസാരമായി കാണരുത്. ചികിത്സ നിര്‍ബന്ധമായും തേടണം. ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയാല്‍ അത് വന്‍ അപകടങ്ങളിലേക്ക് നയിക്കാം. ആരോഗ്യപ്രവര്‍ത്തകരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണം. പേവിഷ ബാധ തടയാനുള്ള ഉചിതമായ മാര്‍ഗം വാക്‌സിനേഷനാണ്.

Latest News