Areekode Assault Case:മലപ്പുറം അരീക്കോട്ട് കൂട്ടബലാത്സംഗം; 8 പേർക്കെതിരെ പരാതി
Assault on Mentally Challenged Woman: അയൽവാസിയും അകന്ന ബന്ധുക്കളും പ്രതി പട്ടികയിലുണ്ട്. 36 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണു പരാതിയിലെ ആരോപണം. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്‌തു.
മലപ്പുറം: മലപ്പുറം അരീക്കോട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. സംഭവത്തിൽ എട്ട് പേർക്കെതിരെ യുവതി പരാതി നൽകി. അയൽവാസിയും അകന്ന ബന്ധുക്കളും പ്രതി പട്ടികയിലുണ്ട്. 36 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണു പരാതിയിലെ ആരോപണം. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്‌തു.
2023 ഫെബ്രുവരിയിലാണ് 36-കാരനായ മുഖ്യപ്രതി ആദ്യം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുമായി സൗഹൃദം നടിച്ച ടൂര്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. തുടർന്ന് മഞ്ചേരിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇയാളാണ് ഇതിനു പിന്നാലെ മറ്റുള്ളവർക്കും യുവതിയെ കൈമാറിയതെന്നും ഇവരും പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. മുഖ്യപ്രതി യുവതിയിൽ നിന്ന് 15 പവൻ സ്വർണം കവർന്നിട്ടുണ്ട് എന്നും പരാതിയിൽ പറയുന്നു. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മുഖ്യപ്രതിയും സുഹൃത്തും സുഹൃത്തിന്റെ കാറിൽ യുവതിയെ കൂട്ടിക്കൊണ്ടുപോയി അരീക്കോട്ടെ കുന്നിന്‍മുകളില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നും ഇതിനുശേഷം വയനാട്ടിലെ മാനന്തവാടിയില്‍ ലോഡ്ജ്മുറിയില്‍വെച്ച് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. യുവതിക്ക് മാനസിക വെല്ലുവിളിയുള്ളത് അറിഞ്ഞാണ് പ്രതികൾ ചൂഷ്ണം ചെയ്തത്. എതിര്‍ക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നു മുഖ്യപ്രതിക്ക് അറിയാമെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരാതി പിൻവലിക്കണമെന്ന് പറഞ്ഞ് പ്രതികൾ പലതവണ സമീപിച്ചെന്നും കേസുമായി മുന്നോട്ടുപോകാനാണു തങ്ങളുടെ തീരുമാനമെന്നും യുവതിയുടെ കുടുംബം പറയുന്നു. ഇതിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.അതേസമയം, സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം.
അതേസമയം പത്തനംതിട്ട പീഡനക്കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇത് ഇനിയും കൂടുമെന്നാണ് വിവരംയ അറസ്റ്റിലായവരില്‍ നവവരന്‍, പ്ലസ്ടു വിദ്യാര്‍ത്ഥിയായ 17കാരന്‍, മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങള്‍ തുടങ്ങിയവരുണ്ട്. പതിനേഴുകാരനെ കൂടാതെ ഷംനാദ് (20), അഫ്സൽ (21), ഇയാളുടെ സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക്ക് (18), സുധീഷ് (27), അപ്പു (നിഷാദ്-31), അരവിന്ദ് (23), അനന്തു പ്രദീപ് (24), വിഷ്ണു (24), ദീപു പി സുരേഷ് (22), ബിനു കെ ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഇതില്‍ സുധീഷും അപ്പുവും നേരത്തെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട,കോന്നി പോലീസ് സ്റ്റേഷനുകളിൽ രണ്ട് മോഷണകേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. അഫ്സൽ ഇതേ സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യശ്രമക്കേസിൽ പ്രതിയാണ്.