5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palayam Imam Eid Message: ‘വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്, ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികൾ മുന്നിൽ നിൽക്കണം’; പാളയം ഇമാം

Palayam Imam Eid Message: വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് വിശ്വാസികൾ ആണ് എന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്. ബില്ല് മതസ്വാതന്ത്രത്തിന് എതിരാണെന്നും ബില്ല് പാസായാൽ വഖഫ് സ്വത്ത് നഷ്ടമാകുമെന്ന് അദ്ദേഹം പറ‍‌ഞ്ഞു.

Palayam Imam Eid Message: ‘വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്,  ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികൾ മുന്നിൽ നിൽക്കണം’; പാളയം ഇമാം
പാളയം ഇമാം
nithya
Nithya Vinu | Published: 31 Mar 2025 10:01 AM

ഖഫുകൾ അള്ളാഹുവിൻ്റെ ധനം ആണെന്നും വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരെന്നും പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. ഈദ് ദിന സന്ദേശത്തിലായിരുന്നു പാളയം ഇമാമിന്റെ പരാമർശം. രാജ്യത്ത് വഖഫ് നിയമം ഭേദ​ഗതി ചെയ്യാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുകയാണ്. വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് വിശ്വാസികൾ ആണ് എന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്. ബില്ല് മതസ്വാതന്ത്രത്തിന് എതിരാണെന്നും ബില്ല് പാസായാൽ വഖഫ് സ്വത്ത് നഷ്ടമാകുമെന്ന് അദ്ദേഹം പറ‍‌ഞ്ഞു.

ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നത്. മസ്ജിദുകളും യത്തീംഖാനകളെല്ലാം ദാനം ചെയ്ത വസ്തുക്കളാണ്. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം ഉള്ളതെന്നും പാളയം ഇമാം പറഞ്ഞു. പലസ്തീൻ ജനത ദുരിതങ്ങളിലൂടെ കടന്നു പോകുന്നു. ഒരു സമൂഹത്തിലും യുദ്ധം നന്മ കൊണ്ടു വന്നിട്ടില്ല. അതിനാൽ പലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും വി.പി സുഹൈബ് മൗലവി പറഞ്ഞു.

കൂടാതെ ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികൾ മുന്നിൽ നിൽക്കണമെന്ന് പാളയം ഇമാം ആവശ്യപ്പെട്ടു. ലഹരി വ്യാപനത്തിനെതിരെ ഭരണകൂടങ്ങളും മാധ്യമങ്ങളും രംഗത്ത് വന്നു. ഇസ്ലാമിക സമൂഹവും ഇതിനെ പിന്തുണയ്ക്കണം. അക്രമങ്ങളും കൊലപാതകങ്ങളും നാട്ടിൽ വർധിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആരോടും സഹകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ക്ഷമ നഷ്ടപ്പെട്ട് അക്രമാസ വാസന വ്യാപകമാവുകയാണ്. മക്കൾക്കെല്ലാം നൽകുന്നു എന്നാൽ ക്ഷമ മാത്രം അവരെ പഠിപ്പിക്കുന്നില്ലെന്നും ഇമാം പറഞ്ഞു.