AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Eengapuzha Shibila Murder: ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഇറങ്ങിത്തിരിച്ച കുട്ടി, പോകല്ലെയെന്ന് പറഞ്ഞതാണ്’; ഷിബിലയുടെ കൊലപാതകത്തിൽ ‍ഞെട്ടി നാട്ടുകാർ

Eengapuzha Shibila Murder Case Update:ഇരുവരും തമ്മിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ‘ഉപ്പയുടെ കൈ തട്ടിമാറ്റി അവനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്, അവന്‍ പണ്ടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരായിരുന്നു, അവന്‍റെ കൂടെ പോകല്ലെയെന്ന് പറഞ്ഞതാണെന്നും നാട്ടുകാര്‍ പറയുന്നു.

Eengapuzha Shibila Murder: ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഇറങ്ങിത്തിരിച്ച കുട്ടി, പോകല്ലെയെന്ന് പറഞ്ഞതാണ്’; ഷിബിലയുടെ കൊലപാതകത്തിൽ ‍ഞെട്ടി നാട്ടുകാർ
പ്രതി യാസറും കൊല്ലപ്പെട്ട ഷിബിലയും Image Credit source: social media
sarika-kp
Sarika KP | Published: 19 Mar 2025 16:50 PM

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ ഷിബിലയെ ഭർത്താവ് യാസിർ നിരന്തരം ഉപ​ദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരിക്കടിമയായ യാസിറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഷിബില സ്വന്തം വീട്ടിലെത്തിയത്. ഇതിനു മുൻപ് ഇവർ തമ്മിലുണ്ടായ പ്രശ്നം തീർക്കാൻ നാട്ടുകാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നുവെന്നും ഇവർ പറയുന്നു.

ഇരുവരും തമ്മിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ‘ഉപ്പയുടെ കൈ തട്ടിമാറ്റി അവനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്, അവന്‍ പണ്ടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരായിരുന്നു, അവന്‍റെ കൂടെ പോകല്ലെയെന്ന് പറഞ്ഞതാണെന്നും നാട്ടുകാര്‍ പറയുന്നു.

Also Read:കൊല്ലത്ത് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി

ഷിബിലയെ വിവാഹം കഴിക്കുന്നതിനു മുൻപെ ഇയാൾ ലഹരി മരുന്ന് ഉപയോ​ഗിക്കാറുണ്ടായിരുന്നു. ഇത് ഷിബിലയുടെ വീട്ടിക്കാർക്ക് അറിയുന്നത് കൊണ്ട് വിവാഹത്തിൽ എതിർ‌‌‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെയാണ് യാസറിനെ ഷിബില വിവാഹം ചെയ്തത്. 2020 ൽ വിവാഹിതരായ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലായിരുന്നു താമസം. ഏതാനും മാസങ്ങൾക്ക് ശേഷം ഇവർ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി.സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിർ ഷിബിലയെ മർദിക്കുകയും സ്വർണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഇത് കടുത്തതോടെയാണ് ഒരു മാസം മുന്‍പ് മകളുമായി സ്വന്തം വീട്ടിലെത്തിയത്. ഇവിടെ നിന്ന് യാസിറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കാര്യമായ നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് 6.35ഓടെയായിരുന്നു സംഭവം. നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു ഷിബിലയെ ഇയാൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഷിബിലയുടെ കഴുത്തിലെ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ ഷിബിലയുടെ മാതാപിതാക്കൾക്കും ​ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ മാതാവ് ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിതാവ് അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്.