AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Easter 2025 Train Service: ഈസ്റ്റര്‍ ആഘോഷിക്കാന്‍ തിരക്ക്; പത്ത് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു

Special Train For Easter 2025: മംഗളൂരു സെന്‍ട്രലില്‍നിന്ന് നിസാമുദ്ദിനീലേക്ക് വെള്ളിയാഴ്ച പ്രത്യേക ട്രെയിന്‍ ഉണ്ടായിരിക്കുമെന്നും റെയില്‍ അറിയിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് മംഗളൂരുവില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. 20 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളുണ്ടായിരിക്കും.

Easter 2025 Train Service: ഈസ്റ്റര്‍ ആഘോഷിക്കാന്‍ തിരക്ക്; പത്ത് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു
ട്രെയിന്‍ Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Updated On: 18 Apr 2025 12:07 PM

കൊച്ചി: ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി പത്ത് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഏപ്രില്‍ 18 മുതല്‍ 21 വരെയാണ് അധിക കോച്ചുകള്‍ ഉണ്ടായിരിക്കുക.

തിരുവനന്തപുരം-മംഗലാപുരം (16629) മലബാര്‍ എക്സ്പ്രസില്‍ 18 മുതല്‍ 22 വരെയും മംഗലാപുരം-തിരുവനന്തപുരം (16630) മലബാര്‍ എക്‌സ്പ്രസില്‍ 17മുതല്‍ 21 വരെയും ഒരു സ്ലീപ്പര്‍ കോച്ച് അധികമായുണ്ടാകും. തിരുവനന്തപുരം-മധുര (16343) അമൃത എക്സ്പ്രസില്‍ 17മുതല്‍ 20 വരെയും മധുര-തിരുവനന്തപുരം (16344) അമൃതയില്‍ 18 മുതല്‍ 21 വരെയും ഒരു സ്ലീപ്പര്‍ കോച്ചും അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) എന്നീ ട്രെയിനുകളില്‍ ഒരു എ സി ചെയര്‍കാറാണ് അധികമായി ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരം -മംഗലാപുരം മാവേലി എക്സ്പ്രസില്‍ (16604) ഏപ്രില്‍ 20 മുതല്‍ 22 വരെ അധിക സ്ലീപ്പര്‍ കോച്ച് അനുവദിച്ചു. മംഗളൂരു-തിരുവനന്തപുരം (16603) മാവേലി എക്സ്പ്രസില്‍ 19 മുതല്‍ 21വരെയും ഒരു സ്ലീപ്പര്‍ കോച്ച് അനുവദിച്ചിട്ടുണ്ട്.

എറണാകുളത്ത് നിന്ന് കാരയ്ക്കല്‍ വരെ പോകുന്ന, എറണാകുളം-കാരയ്ക്കല്‍ (16188) എക്സ്പ്രസില്‍ 19 മുതല്‍ 21വരെയും കാരയ്ക്കല്‍-എറണാകുളം (16187) എക്സ്പ്രസില്‍ 18 മുതല്‍ 20 വരെയും ഒരു സ്ലീപ്പര്‍ കോച്ചും ഉണ്ടായിരിക്കും.

Also Read: Easter Special Train Schedule: ഈസ്റ്ററിന് തിരക്കില്ലാതെ നാട്ടിലെത്താം; കൊല്ലം, മംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

മാത്രമല്ല, മംഗളൂരു സെന്‍ട്രലില്‍നിന്ന് നിസാമുദ്ദിനീലേക്ക് വെള്ളിയാഴ്ച പ്രത്യേക ട്രെയിന്‍ ഉണ്ടായിരിക്കുമെന്നും റെയില്‍ അറിയിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് മംഗളൂരുവില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. 20 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളുണ്ടായിരിക്കും.