5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Earthquake Palakkad Thrissur : തൃശൂർ, പാലക്കാട് ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതർ

Earthquake Palakkad Thrissur : തുടർച്ചയായ രണ്ടാം ദിവസവും തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നും നാലിനുമാണ് ഭൂചലനമുണ്ടായത്. ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

Earthquake Palakkad Thrissur : തൃശൂർ, പാലക്കാട് ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതർ
Earthquake Palakkad Thrissur Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 16 Jun 2024 07:08 AM

തൃശൂർ, പാലക്കാട് ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം. തൃശൂർ ജില്ലയിൽ കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിൽ പുലർച്ചെ 3.55ഓടെയുണ്ടായ ഭൂചലനം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നതായി നാട്ടുകാർ പറയുന്നു. പാലക്കാട് ജില്ലയിൽ തൃത്താല, ആനക്കര എന്നിവിടങ്ങളിൽ പുലർച്ചെ നാലോടെ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെയും ഇതേ മേഖലകളിൽ ഭൂചലനമുണ്ടായിരുന്നു. തുടർ ചലനങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

Read Also : Thrissur Earthquake: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം

ഇന്നലെ രാവിലെ 8.15 ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ ചൊവ്വന്നൂരിൽ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഏകദേശം 10 പഞ്ചായത്തുകളിൽ ഭൂചലനം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാർഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് വലിയ ശബ്ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്കുമാറിയാണ് പ്രഭവകേന്ദ്രം എന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ പ്രാഥമിക നിഗമനത്തിൽ പറയുന്നു.