Eagle Snatches PSC Hall Ticket: പി.എസ്.സി ഉദ്യോഗാർത്ഥിയുടെ ഹാൾ ടിക്കറ്റ് റാഞ്ചി പരുന്ത്; പിന്നാലെ തിരികെ നൽകി; വീഡിയോ വൈറൽ
Eagle Snatches Kerala PSC Exam Hall Ticket in Kasargod: രാവിലെ ബാഗിൽ നിന്ന് ഹാൾ ടിക്കറ്റും എടുത്ത് പരീക്ഷ ഹാളിലേക്ക് പോകും വഴിയാണ് പരുന്ത് പറന്നെത്തി അധ്യാപികയുടെ കൈയിൽ നിന്ന് ഹാൾ ടിക്കറ്റ് റാഞ്ചിയത്.

കാസർഗോഡ്: പി.എസ്.സി പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർത്ഥിയുടെ ഹാൾ ടിക്കറ്റ് റാഞ്ചി പരുന്ത്. തുടർന്ന് മുകളിലത്തെ നിലയിലെ ജനാലയിൽ പോയിരുന്ന പരുന്ത് ഏറെ നേരം ഹാൾ ടിക്കറ്റ് പിടിച്ചുകൊണ്ട് അവിടെ തന്നെയിരുന്നു. ഒടുവിൽ അത് താഴെയിട്ട് മടങ്ങുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാസർകോട് ഗവ. യുപി സ്കൂളിലാണ് സംഭവം.
സ്ഥാനക്കയറ്റത്തിനുള്ള പി.എസ്.സി പരീക്ഷ എഴുതാനായി കാസർഗോഡ് യുപി സ്‌കൂളിൽ എത്തിയതായിരുന്നു അധ്യാപിക. രാവിലെ ബാഗിൽ നിന്ന് ഹാൾ ടിക്കറ്റും എടുത്ത് പരീക്ഷ ഹാളിലേക്ക് പോകും വഴിയാണ് പരുന്ത് പറന്നെത്തി അധ്യാപികയുടെ കൈയിൽ നിന്ന് ഹാൾ ടിക്കറ്റ് റാഞ്ചിയത്. തുടർന്ന് ഹാൾ ടിക്കറ്റുമായി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനാലയിൽ പരുന്ത് ഏറെ നേരം ഇരുന്നു.
അധ്യാപികയും പരീക്ഷയ്‌ക്കെത്തിയ മറ്റ് ഉദ്യോഗാർത്ഥികളും പരുന്തിന് പുറകെ പോയി ബഹളം വെച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഒരു അര മണിക്കൂറിന് ശേഷം ബെൽ അടിക്കുന്നതിന് തൊട്ട് മുമ്പായി പരുന്ത് ഹാൾ ടിക്കറ്റ് താഴെയിട്ട് പറന്നു പോവുകയായിരുന്നു. ഹാൾ ടിക്കറ്റ് കൃത്യസമയത്ത് തിരികെ ലഭിച്ചത് കൊണ്ട് തന്നെ ഉദ്യോഗാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിച്ചു.
സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാസർകോട് ഗവ. യുപി സ്കൂളിലെ നിത്യ സന്ദർശകനാണ് ഈ പരുന്ത്. ഏകദേശം 300 പേരാണ് കഴിഞ്ഞ ദിവസം പരീക്ഷ എഴുതാൻ എത്തിയത്. മറ്റ് ഉദ്യോഗാർത്ഥികളെല്ലാം രാവിലെ ഏഴ് മണിയോടെ പരീക്ഷാ ഹാളിൽ എത്തിയിരുന്നു. ഏഴരയ്ക്ക് ആയിരുന്നു പരീക്ഷ.
ALSO READ: കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; പോലീസുകാർക്കും പരിക്ക്
ഹാൾ ടിക്കറ്റുമായി ഇരിക്കുന്ന പരുന്തിന്റെ ദൃശ്യം:
केरळात एका विचित्र घटनेने अचंबित केले आहे. कासरगोड जिल्ह्यातील एका शाळेत केरळ पब्लिक सर्व्हिस कमिशन (PSC) च्या परीक्षेआधी एका विद्यार्थ्यांचं हॉल तिकीट एका गरुडाने पळवलं आहे. ही घटना गुरुवारी (10 एप्रिल) सकाळी घडली.#Kerala #ViralVideo #HallTicket #PSC #Viral #LatestNews pic.twitter.com/c9x1hJ0koP
— SakalMedia (@SakalMediaNews) April 10, 2025