മഴയ്ക്ക് പിന്നാലെ പകർച്ചപ്പനിയും: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് Malayalam news - Malayalam Tv9

Kerala Fever Alert: മഴയ്ക്ക് പിന്നാലെ പകർച്ചപ്പനിയും: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Updated On: 

22 Jun 2024 11:18 AM

Kerala Health Alert: കഴിഞ്ഞ ആഴ്ചത്തേക്കാളും പനി ബാധിതരുടെ എണ്ണം ഈ ആഴ്ച കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച മിക്ക ദിവസങ്ങളിലും ആയിരത്തിനടുത്തായിരുന്നു പനി ബാധിതരുടെ എണ്ണം.

Kerala Fever Alert: മഴയ്ക്ക് പിന്നാലെ പകർച്ചപ്പനിയും: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Kerala Fever Alert.

Follow Us On

തിരുവനന്തപുരം: മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരത്തോളം പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. മഴ കനക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ് ഇന്നലെ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. സംസ്ഥാനത്ത് 122 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എലിപ്പനി ലക്ഷണങ്ങളോടെ 17 പേർ ചികിത്സ തേടിയിട്ടുണ്ട്. 13 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

കുട്ടികൾക്ക് വൈറൽ പനി പടരുന്നതിലും ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതീവജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്. 1532 പേർ ചികിത്സ തേടി. തിരുവനന്തപുരത്തും പാലക്കാട്ടും ആയിരത്തോളം പേർക്കാണ് ഇന്നലെ പനി ബാധിച്ചത്. എറണാകുളത്ത് 37 പേർക്കും കൊല്ലത്ത് 10 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ആഴ്ചത്തേക്കാളും പനി ബാധിതരുടെ എണ്ണം ഈ ആഴ്ച കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച മിക്ക ദിവസങ്ങളിലും ആയിരത്തിനടുത്തായിരുന്നു പനി ബാധിതരുടെ എണ്ണം. സ്കൂൾ തുറന്നതോടെയാണ് കുട്ടികളിലും വ്യാപകമായി പനി പടരുന്ന സ്ഥിതിയുണ്ടായത്.

അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ പശ്ചാതലത്തിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ചിരിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ പെയ്യുന്നതിനേയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

മഴ മുന്നറിയിപ്പെത്തിയതോടെ ജാ​ഗ്രതാ നിർദ്ദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. ഇതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാനും നിർദ്ദേശമുണ്ട്. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ശക്തമായ മഴ പെയ്യുന്ന സ്ഥലങ്ങളിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നിൽ കണ്ടു വേണം പരിസരവാസികൾ കഴിയാൻ.

 

 

തുളസി വെള്ളം ഒരു മാസം കുടിക്കൂ... കണ്ണുതള്ളും ​ഗുണങ്ങൾ അറിയാം
മത്തങ്ങ കൊണ്ടൊരു മായാജാലം; വണ്ണം കുറയ്ക്കാം ഈസിയായി
ഇപ്പോൾ ഗൂഗിളിൽ ലഭിക്കുന്ന അഞ്ച് ഇൻ്റേൺഷിപ്പ് റോളുകൾ
നവരാത്രി വ്രതമെടുക്കുന്നവര്‍ ഇക്കാര്യം അറിയാതെ പോകരുത്
Exit mobile version