Man Kills Wife: കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; മരുമകളെ വിളിച്ച് പറഞ്ഞ് പോലീസിൽ കീഴടങ്ങി
Man Kills Wife Over Suspicion in Kollam:സരസ്വതി അമ്മയുടെ കഴുത്തിൽ ചരട് മുറിക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ച ശേഷമായിരുന്നു പോലീസിൽ കീഴടങ്ങിയത്.
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മയെയാണ് (50) ഭർത്താവ് സുരേന്ദ്രൻ പിള്ള(65) കൊല്ലപ്പെടുത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. കൃത്യത്തിനുശേഷം ഇയാൾ ഓട്ടോറിക്ഷയിൽ കയറി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സരസ്വതി അമ്മയുടെ കഴുത്തിൽ ചരട് മുറിക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ച ശേഷമായിരുന്നു പോലീസിൽ കീഴടങ്ങിയത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. എന്നും മദ്യപിച്ചെത്തി സരസ്വതിയെ ഉപദ്രവിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഭാര്യയോടുള്ള സംശയം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇരുവരും തയ്യൽ തൊഴിലാളികളാണ്. മക്കൾ: സനൽ, സുബിൻ. മരുമക്കൾ: അശ്വതി, സാന്ദ്ര.
Also read-Acid Attack: വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ
ഇത്തരത്തിൽ കൊലപാതകങ്ങൾ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ തലയ്ക്കടിച്ച് കൊന്നിരുന്നു. പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി നബീസ ആണ് മരിച്ചത്. സംഭവത്തിൽ പ്രതി നാസറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കൊലപാതകം നടത്തിയത്. പ്രതിക്ക് മാനസിക പ്രശ്നമുണ്ട്. മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റൊരു മകനും പരുക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിലാണ്.
അതേസമയം പരപുരുഷബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നകേസിൽ കഴിഞ്ഞ മാസം പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കൊല്ലം എഴുകോൺ സ്വദേശി ബിനു എന്ന ഷിജുവിനെയാണ് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശിവാനന്ദന്റെ മകൾ ശരണ്യയാണ് കൊല്ലപ്പെട്ടത്. 2022 ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം.