5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Crime News : തിരുവല്ലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞു നിർത്തി ആക്രമിച്ചു; പ്രതി പിടിയിൽ

Thiruvalla Crime News : മദ്യപിച്ച് തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വെച്ച പ്രതിയെ പറഞ്ഞവിട്ടതിന് തൊട്ടുപിന്നാലെയാണ് യുവതിയെ ആക്രമിക്കുന്നത്

Crime News : തിരുവല്ലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞു നിർത്തി ആക്രമിച്ചു; പ്രതി പിടിയിൽ
jenish-thomas
Jenish Thomas | Published: 07 May 2024 15:54 PM

പത്തനംതിട്ട: തിരുവല്ലയിൽ നഗരമധ്യത്തിൽ നടുറോഡിൽ യുവതിയെ ആക്രമിച്ച മദ്യപാനി. സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു പ്രതി. സംഭവത്തിൽ തിരുവല്ല സ്വദേശി ജോജോയെ പോലീസ് പിടികൂടി. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച 25കാരിയായ യുവതിയെ ജോജോ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ യുവതിയെ തിരുവല്ല താല്ലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

യുവതിയെ ആക്രമിക്കുന്നതിന് മുമ്പ് പ്രതി പോലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളം വെച്ചിരുന്നു. ബൈക്കിൽ എത്തിയ പ്രതിയെ അത് വാങ്ങിവെച്ചതിന് ശേഷം പോലീസ് പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷൻ വിട്ട് തിരുവല്ല നഗരമധ്യത്തിൽ എത്തിയ ജോജോ സ്കൂട്ടറിൽ എത്തിയ യുവതിയെ കാണുകയും അവരെ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയുമായിരുന്നു.

ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന വ്യക്തിയാണെന്ന് തിരുവല്ല പോലീസ് അറിയിച്ചു. പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം പ്രതിയെ പെൺകുട്ടികളുടെ ബന്ധക്കൾ ചേർന്ന് പോലീസ് വാഹനത്തിൽ വെച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു.