Drug Party: കുഞ്ഞിന്റെ ജനനം ആഘോഷിച്ചത് ലഹരി പാര്‍ട്ടി നടത്തി; കൊല്ലത്ത് നാല് യുവാക്കള്‍ അറസ്റ്റില്‍
Drug Party in Pathanapuram: കേസിലെ മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ആഘോഷം നടത്തുന്നതിനായി പ്രതികള്‍ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. 46 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ച്, എംഡിഎംഎ സൂക്ഷിക്കാനുള്ള പൊതികള്‍ എന്നിവയാണ് പ്രതികളില്‍ നിന്നും പരിശോധനയില്‍ എക്‌സൈസ് കണ്ടെടുത്തത്.

കൊല്ലം: കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ ലഹരി പാര്‍ട്ടി നടത്തിയ യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരത്താണ് സംഭവം. നാല് പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. പത്തനാപുരത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മുറിയില്‍ നിന്ന് രാസലഹരി ഉള്‍പ്പെടെയുള്ളവ എക്‌സൈസ് കണ്ടെടുത്തു.
തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. ആഘോഷം നടത്തുന്നതിനായി പ്രതികള്‍ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. 46 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ച്, എംഡിഎംഎ സൂക്ഷിക്കാനുള്ള പൊതികള്‍ എന്നിവയാണ് പ്രതികളില്‍ നിന്നും പരിശോധനയില്‍ എക്‌സൈസ് കണ്ടെടുത്തത്.




തിരുവനന്തപുരം സ്വദേശികള്‍ പത്തനാപുരത്തെത്തി ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരി ഉള്‍പ്പെടെ കണ്ടെടുത്തത്. പ്രതികള്‍ക്ക് രാസലഹരി കൈമാറിയ തിരുവനന്തപുരത്തുള്ള സംഘത്തിനായുള്ള അന്വേഷണം ആരംഭിച്ചു.
കണ്ണൂരില്‍ ലഹരിക്കേസില്‍ പിടിയിലായത് 511 പേര്‍
കണ്ണൂര്‍: ലഹരി മാഫിയ്ക്ക് തടയിടുന്നതിനായി എക്‌സൈസും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതുവരെ കണ്ണൂരില്‍ നിന്ന് പിടിയിലായത് 511 പേര്‍. പോലീസിന്റെ ഡി ഹണ്ടില്‍ 448 പേരും എക്‌സൈസിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റില്‍ 63 പേരുമാണ് പിടിയിലായത്.
ഫെബ്രുവരി 22നാണ് പോലീസിന്റെ ഡി ഹണ്ട് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇതില്‍ ഈ മാസം 20 വരെ രജിസ്റ്റര്‍ ചെയ്തത് 438 കേസുകളാണ്. 60 ഗ്രാം എംഡിഎംഎയും 76 കിലോഗ്രാം കഞ്ചാവും വിവിധ കേസുകളിലായി പോലീസ് പിടികൂടി.
മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എക്‌സൈസിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് വഴി 59 കേസുകളിലായി 4 കിലോഗ്രാം കഞ്ചാവും 3.76 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.